ഡിഎംഎയുടെ പൂക്കള മത്സരം മൂന്നിന്
Saturday, September 2, 2017 7:48 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ സഹകരണത്തോടെ പൊന്നോണത്തെ വരവേൽക്കാൻ ഡൽഹി മലയാളികൾ പൂക്കള മത്സരം നടത്തുന്നു. ഞായർ രാവിലെ ഒന്പതു മുതൽ 12 വരെ ആർകെ പുരം സെക്ടർ 4ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ് പരിപാടി.

ജേതാക്കൾക്ക് അനുകൂൽ മേനോൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ഡിഎംഎ ഫലകവും 15,001 രൂപയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 10,001 രൂപയും ഡിഎംഎ ഫലകവും മൂന്നാം സ്ഥാനക്കാർക്ക് 7,501 രൂപയും ഡിഎംഎ ഫലകവും ലഭിക്കും. സമാശ്വാസ സമ്മാനമായി 2,000 രൂപ വീതം നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 1,000 രൂപ ലഭിക്കും.

മെഹ്റോളി, മയൂർവിഹാർ ഫേസ്2, ഡോ. അംബേദ്കർനഗർ പുഷ്പ് വിഹാർ, ദിൽഷാദ് കോളനി, സംഗംവിഹാർ, ആർകെ പുരം, ദ്വാരക, മയൂർവിഹാർ ഫേസ്3, ബദർപുർ, കാൽകാജി, ലാജ്പത്നഗർ, ജനക്പുരി, വസുന്ധര എൻക്ലേവ്, സൗത്ത് നികേതൻ, വിനയ്നഗർ കിദ്വായ്നഗർ, മോത്തിനഗർ രമേശ്നഗർ, മയൂർവിഹാർ ഫേസ്1, കാരോൾബാഗ് കൊണാട്ട് പ്ളേസ്, മഹിപാൽപൂർ കാപ്പസ്ഹേഡാ എന്നിവരും വിസ്ഡം പബ്ളിക് സ്കൂൾ മുനിർക, കപൂർത്തല പ്ളോട്ട്സ് മണ്ഡി ഹൗസ്, ഗസ്റ്റ് ഹൗസ് മയൂർവിഹാർ3, ഫൈവ് ഫ്ളവേഴ്സ് AIIMS, ഉപ്പേരി ഗ്രൂപ്പ് ഗുഡ്ഗാവ് എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്

വിജയികൾക്ക് സെപ്റ്റംബർ ഏഴിന് (വ്യാഴം) വൈകുന്നേരം സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

റിപ്പോർട്ട്: പി.എൻ. ഷാജി