സ്വ​ർ​ഗ​റാ​ണി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ സ​മാ​പി​ച്ചു
Friday, September 1, 2017 8:11 AM IST
ബം​ഗ​ളൂ​രു: രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ സ്വ​ർ​ഗ​റാ​ണി ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ​ക്ക് കോ​ത​മം​ഗ​ലം രൂ​പ​താം​ഗം ഫാ. ​ഇ​മ്മാ​നു​വേ​ൽ കു​ന്നം​കു​ളം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. താ​മ​ര​ശേ​രി രൂ​പ​താം​ഗം ഫാ. ​ചെ​റി​യാ​ൻ പൊ​ങ്ങ​ൻ​പാ​റ തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കി. 11.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ന്നു. തു​ട​ർ​ന്ന് 12.15ന് ​ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉൗ​ട്ടു​നേ​ർ​ച്ച​യും ന​ട​ന്നു.