മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ പത്താമത് ഓണാഘോഷം "പൊന്നോണ പുലരി 2017’ സെപ്റ്റംബർ രണ്ടിന് (ശനി) നടക്കും. ഡോണിബ്രൂക്ക് റോഡിലുള്ള വുഡ്സ്റ്റോക്ക് കമ്യൂണിറ്റി ഹാളിൽ രാവിലെ ഒന്‍പതു മുതലാണ് ആഘോഷ പരിപാടികൾ.
ഓസ്ട്രേലിയയിലെ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന ക്രഗീബേണ് കേന്ദ്രമായി പ്രവർത്തിക്കുന്ന നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എൻഎംസിസി) ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുìവരുന്നത്.
രാവിലെ 9.30ന് ക്ലബിലെ കുടുംബാംഗങ്ങൾ ഒന്നുചേർന്ന് ഓണപൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് ക്ലബിലെ അംഗങ്ങൾ ചേർന്ന് നിലവിളക്ക് തെളിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോണ്സണ് ജോസഫ് അധ്യക്ഷത വഹിക്കും. ക്രിസ്റ്റീന ഷാജി, ജോയിന്റ് സെക്രട്ടറി മിനി മെൽവിൻ എന്നിവർ പ്രസംഗിക്കും.
ആഘോഷ പരിപാടികളുടെ ഭാഗമായി ഘോഷയാത്രയോടെ മാവേലിക്ക് വരവേല്പ്, തിരുവാതിര, പുലികളി, ഓണപാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഓണസദ്യ തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. തുടർന്ന് വിവിധ മത്സരങ്ങളും അരങ്ങേറും. വൈകുന്നേരം നാലോടെ ആഘോഷ പരിപാടികൾ സമാപിക്കും.
ബാരി പ്ളാന്റ് ക്രെഗീബേണ്, മലബാർ ഫുഡ്സ്, ടച്ച് ഓഫ് ഏഷ്യ, മാക്സ് ടിവി, ഒമേഗ ബ്ളൈൻഡ്സ്, ജഐംസി കംപ്യൂട്ടേഴ്സ്, ടനട്ടർ കോന്പ്, സെഹിയോൻ കഫെ, ഡിജിയോട്രികസ് ഡിജിറ്റൽ മീഡിയ എന്നിവരാണ് പരിപാടിയുടെ സ്പോണ്‍സർമാർ.
വിവരങ്ങൾക്ക്: ജോണ്സണ് ജോസഫ് 0431 511 858, സജി ജോസഫ് 0403 677 835, ജെയ്സ്റ്റൊ ജോസഫ് 0421 290 206.
വിലാസം: Woodstock Communtiy Hall, 1391 Donnybrook Road, Woodstock
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ