ബ്രി​സ്ബേ​നി​ൽ മ്യൂ​സി​ക്ക​ൽ ഷോ​യു​ടെ ടി​ക്ക​റ്റ് വി​ല്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 31, 2017 8:14 AM IST
ബ്രി​സ്ബേ​ൻ: സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സ്വ​ര​രാ​ഗം മ്യൂ​സി​ക്ക​ൽ ഷോ​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് വി​ല്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​അ​ജീ​ഷ് വി. ​അ​ല​ക്സ്, ഡോ. ​വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന് (ഓ​ർ​ഡ​ർ ഓ​ഫ് ഓ​സ്ട്രേ​ലി​യ) ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ​യും അ​ഹിം​ന്േ‍​റ​യും (ഓ​സ്ട്രേ​ലി​യ​ൻ ഹ​ബ് ഓ​ഫ് ഇ​ന്ത്യ​ൻ മ്യൂ​സി​ക്) സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഗാ​ന​മേ​ള ഒ​ക്ടോ​ബ​ർ ഏ​ഴി​ന് കൂ​ർ​പ്പ​റു സെ​ക്ക​ൻ​ഡ​റി കോ​ള​ജി​ലേ​ണ് അ​ര​ങ്ങേ​റു​ക. മ​ല​യാ​ള​ത്തി​ന്‍റെ പു​ത്ത​ൻ നി​ര​യി​ലെ യു​വ​ഗാ​യ​ക​ൻ ന​ജിം അ​ർ​ഷാ​ദ് വി​ശി​ഷ്ടാ​തി​ഥി​യാ​യാ​രി​ക്കും.

അ​റു​ന്നൂ​റോ​ളം ശ്രോ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​ല​ക്സ് തോ​മ​സ് ക​ണി​യാ​ന്ത്ര​യും സോ​ള​മ​ൻ സ്ക​റി​യ കൈ​ത​കു​ടി​യും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ടോം ​ജോ​സ​ഫ്