കൈരളി ബ്രിസ്ബേനിന്‍റെ പൊന്നോണസദ്യയും തിരുവാവണി രാവും സെപ്റ്റംബർ ഒന്പതിന്
Wednesday, August 30, 2017 7:01 AM IST
ബ്രിസ്ബേൻ: ക്വീൻസ് ലാൻഡിലെ മലയാളി സംഘടനയായ കൈരളി ബ്രിസ്ബേൻ ഓണാഘോഷത്തോടനുബന്ധിച്ച് ഓണസദ്യക്കൊപ്പം ഓണസമ്മാനമായി തിരുവാവണി രാവ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഒന്പതിന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് അൽഗസ്റ്റർ സ്റ്റേറ്റ് പ്രൈമറി സ്കൂളിലാണ് പരിപാടി.

ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ ഹരമായി മാറിയ അരുണ്‍ ഗോപൻ, ഹിന്ദി ഗാനങ്ങൾ ആലപിക്കുന്ന അഫ്സൽ, നാടൻ പാട്ടുകളുടെ തോഴൻ കൃഷ്ണകുമാർ, അ3, അ4 ഡാൻസ് താരങ്ങളായ നാസിഫ് അപ്പു, പ്രണവ് ശശിധരൻ എന്നിവർക്കൊപ്പം നടിയും നർത്തകിയുമായ അരുണ്‍ ഗോപനും ചേരുന്പോൾ ബ്രിസ്ബേനിലെ കലാപ്രേമികൾക്ക് മറക്കാനാത്ത ഒരു ഓണമായിരിക്കും സമ്മാനിക്കുക.

ആയിരത്തോളം പേർക്ക് ഒരുക്കുന്ന ഓണസദ്യക്ക് രുചികരമായ സദ്യ ഒരുക്കി പേരുകേട്ട സാജു കലവറയാണ് നേതൃത്വം നൽകുന്നത്.

ആഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ നാലിന് മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: നോബി അഗസ്റ്റിൻ 0423 528974, സാജു കലവറ 0421 620 064, റെജി ജോസഫ് 0422 882 873, ജിൻസ് സിറിയക് 0423 934 073, ജേക്കബ് മത്തായി 0433 465 181.

റിപ്പോർട്ട്: ടോം ജോസഫ്