എ​ന്‍റെ കേ​ര​ളം ഓ​ണാ​ഘോ​ഷം ​സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്
Monday, August 28, 2017 6:19 AM IST
മെ​ൽ​ബ​ണ്‍: ക​ലാ-​സാ​സ്കാ​രി​ക രം​ഗ​ത്ത് പു​ത്ത​ൻ ചു​വ​ടു​വ​യ്പു​ക​ളു​മാ​യി മെ​ൽ​ബ​ണി​ൽ മലയാളി സംഘടനയായ എ​ന്‍റെ കേ​ര​ളം ഓ​സ്ട്രേ​ലി​യാ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് (ഞാ​യ​ർ) ആഘോഷിക്കുന്നു.

"​ന​മ്മു​ടെ ഓ​ണം' എന്ന പേരിൽ ബ്രോ​ഡ്മെ​ഡോ​സ് പെ​നോ​ല കോ​ള​ജ് കാ​ന്പ​സി​ൽ രാ​വി​ലെ 9.30 മു​ത​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹ​നം കൗ​ണ്‍​സി​ൽ മേ​യ​ർ ഡ്രൂ ​ജെ​സോ​പ്പ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ര​സ​ക​ര​മാ​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും ചെ​ണ്ട​മേ​ള​വും പു​ലി​ക​ളി​യും തി​രു​വാ​തി​ര​യും ഓ​ണ​പ്പാ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടും.

ഈ ​ഓ​ണം എ​ന്‍റെ കേ​ര​ള​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ മെ​ൽ​ബ​ണി​ലെ എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് പെ​നോ​ല കോ​ള​ജ് കാ​ന്പ​സി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് 0423 860 204, അ​ഷ്റ​ഫ് 0469 824 716, ആ​ൽ​ഫ്ര​ഡ് 0432 176 871, ജെ​സു 0425 185 050.

വി​ലാ​സം: പെ​നോ​ള കോ​ള​ജ് കാ​ന്പ​സ്, 29 ഗി​ബ്സ​ണ്‍ സ്ട്രീ​റ്റ്, ബ്രോ​ഡ്മെ​ഡോ​സ്

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ