ഏകദിന ബൈബിൾ കണ്‍വെൻഷൻ
Friday, August 25, 2017 7:08 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ഡൽഹി ജസോള ഫാത്തിമാ മാതാ ദേവാലയത്തിൽ
സെപ്റ്റംബർ 10 ഉച്ചകഴിഞ്ഞ് 2 മുതൽ 8 വരെ ബ്ര. സന്തോഷ് കരുമത്രയുടെ നേതൃത്വത്തിൽ ഏകദിന ബൈബിൾ കണ്‍വൻഷൻ നടത്തപ്പെടുന്നു. ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തുന്നു. വി.കുർബാനയും, ആരാധനയും ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്