ഡീസൽ കാറുകളുടെ വിശ്വാസ്യത വീണ്ടെടുക്കണം: മെർക്കൽ
Tuesday, August 22, 2017 8:08 AM IST
ബർലിൻ: മലിനീകരണ തട്ടിപ്പു നടത്തിയെന്നു വ്യക്തമായ സാഹചര്യത്തിൽ ഡീസൽ കാറുകളുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ. ചില നിഗരങ്ങളിൽ വൈകാതെ ഡീസൽ കാറുകൾ നിരോധിക്കുന്നതു പരിഗണനയിലാണെന്നും അവർ വ്യക്തമാക്കി.

ജർമൻ വാഹന നിർമാതാക്കൾ നിയമം ലംഘിക്കുകയോ അല്ലെങ്കിൽ നിയമത്തിലെ പഴുതുകൾ ദുരുപയോഗം ചെയ്യുകയോ ചെയ്തതിൽ അവർ രോഷം പ്രകടിപ്പിച്ചു. അതേസമയം, വ്യവസായ മേഖലയിലെ എട്ടു ലക്ഷം തൊഴിലവസരങ്ങൾ കാണാതിരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഡീസൽ കാറുകളുടെ റേസെയ്ൽ വില കുത്തനെ ഇടിയുന്നതു പരിഹരിക്കാൻ അവയിലുള്ള വിശ്വാസ്യത തിരിച്ചുപിടിക്കുക മാത്രമാണ് മാർഗം. സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ ഇപ്പോൾ കന്പനികൾ സൗജന്യമായി ചെയ്തു കൊടുക്കുന്നു. എന്നാൽ, ഡീസൽ കാറുകൾ പൂർണമായി നിരോധിക്കാനുള്ള നിർദേശത്തോടു താൻ യോജിക്കുന്നില്ലെന്നും മെർക്കൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ