ജർമൻ പള്ളിയിൽ അഡോൾഫ് ഹിറ്റ്ലർക്കായി ഇപ്പോഴും മണിമുഴക്കം
Monday, August 21, 2017 8:29 AM IST
ബർലിൻ: അമേരിക്കയും യൂറോപ്പും വ്യാപകമായ തോതിൽ വംശീയ വിദ്വേഷ ചിന്തകളുടെ പിടിയിലമർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഏറ്റവും കടുത്ത വംശീയവാദിയായ ജർമനിയിലെ അഡോൾഫ് ഹിറ്റ്ലറുടെ സ്വസ്തിക ചിഹ്നം പേറുന്ന പള്ളിമണി ജർമനിയിൽ കെണ്ടെത്തി. ചിഹ്നത്തിനു മീതെയായി 'എല്ലാം പിതണ്ടഭൂമിക്കുവേണ്ടി' എന്ന ഹിറ്റ്ലറുടെ ഉദ്ധരണിയും അദ്ദേഹത്തിന്‍റെ നാമവും ഈ മണിയിൽ മുദ്രണം ചെയ്തിട്ടുണ്ട്.

ജർമനിയിലെ ബവേറിയാ സംസ്ഥാനത്തെ ഹരിതാഭമായ ആംബെർഗ് ഡിസ്ട്രിക്കിലെ ഹീർഷ്ബാഹിൽ കണ്ടെത്തിയ ഈ പള്ളിമണി ഉടൻ നീക്കംചെയ്യണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുവന്നപ്പാൾ ഇത്തരം പള്ളിമണികൾ ചരിത്രസ്മാരകങ്ങളായി നിലനിർത്തുകയാണു വേണ്ടതെന്ന ബദൽ നിർദേശവുമായി മറ്റൊരു വിഭാഗവും രംഗത്ത് വന്നു. ഇതോടെ ഹിറ്റ്ലറും നാസിസവും വീണ്ടും ജർമൻ ചർച്ചാവേദികളിൽ വാഗ്വാദങ്ങൾക്ക് വഴിതുറന്നു. നാസിസത്തിനും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനും ആതിഥ്യമരുളിയ ജർമനിയിൽ ചരിത്രസ്മാരകങ്ങളുടെ മൂല്യം വർധിക്കുന്ന പ്രവണതയും സാമൂഹിക ചിന്തകരെ ഉത്കണ്ഠരാക്കുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍