വിറ്റൽസീ 'ഓണപ്പുലരി 2017' ഓഗസ്റ്റ് 26 ന്
Monday, August 21, 2017 7:12 AM IST
മെൽബണ്‍: വിറ്റൽസീ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളുമായി ഈ വർഷത്തെ ഓണാഘോഷം 'വിറ്റൽസീ 'ഓണപുലരി 2017' ഓഗസ്റ്റ് 26ന് ശനിയാഴ്ച ഗ്രീൻസ്ബറോയിലുള്ള സെർബിയൻ ഓർത്തഡോക്സ് ചർച്ച് ഹാളിൽ വച്ച് ആഘോഷിക്കും. രാവിലെ 9.30ന് ഓണപൂക്കളം ഒരുക്കി ആഘോഷങ്ങൾക്ക് ആരംഭം കുറിക്കും. തുടർന്ന് താലപ്പൊലിയുടെയും ശിങ്കാരിമേളത്തിന്‍റെയും അകന്പടിയോടെ മാവേലി മന്നനെ ഹാളിലേക്ക് ആനയിക്കും.

വിറ്റൽസീ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന, കേരളത്തിന്‍റെ കലാപാരന്പര്യവും സാംസ്കാരികപൈതൃകവും വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. കലാവിരുന്നിനുശേഷം കേരളത്തിന്‍റെ തനതു ചിഭേദങ്ങളുമായി വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്‍റെ മാറ്റു കൂട്ടും. കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ വ്യത്യസ്തമായ മത്സരങ്ങളാണ് സദ്യയ്ക്കുശേഷം ഒ ക്കിയിരിക്കുന്നത്. കാണികളിൽ ആവേശമുണർത്തുന്ന വടംവലി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

സൗത്ത് മൊറാംഗ്, എപ്പിംഗ്, വോളർറ്റ്, മിൽപ്പർക്ക്, മെർണ്ട, ബണ്ടൂര, ഡൊറീൻ, ഹൈഡൽബർഗ്, റിസർവോ എന്നീ സബർബുകളിൽ താമസിക്കുന്ന മലയാളികൾ ചേർന്ന് രൂപം നല്കിയതാണ് വിറ്റൽസീ മലയാളി കൂട്ടായ്മ.

കേരളത്തിന്‍റെ തനതായ സംസ്കാരവും പാരന്പര്യ കലാരൂപങ്ങളും വരുംതലമുറക്ക് പരിചയപ്പെടുത്തി കൊടുക്കാനുള്ള ഈ ചെറിയ ഉദ്യമത്തിലേക്ക് എല്ലാ മലയാളി æകുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്:
തോംസണ്‍ സൈമണ്‍: 0450 122 544
ബിനോയ് സക്കറിയാസ്: 0413 957 344

വിലാസം: സെർബിയൻ ഓർത്ത്ഡോക്സ് ചർച്ച് ഹാൾ,
212 ഡയമണ്ട് ക്രീക്ക് റോഡ്,ഗ്രീൻസ്ബറോ.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ