മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി അ​നു​സ്മ​ര​ണം 19 ന്
Friday, August 18, 2017 4:34 AM IST
മെ​ൽ​ബ​ണ്‍: മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി അ​നു​സ്മ​ര​ണം ഓ​ഗ​സ്റ്റ് 19ന് (​ശ​നി) മെ​ൽ​ബ​ണി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം മെ​ൽ​ബ​ണി​ലെ വാ​ൻ​ട്രീ​നാ സെ​ന്‍​റ് ലൂ​ക്ക്സ് പ​ള്ളി​യി​ലാ​ണ് ച​ട​ങ്ങു​ക​ൾ.

ഫാ. ​ജെ​യിം​സ് അ​രി​ച്ച​റ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഒ​പ്പീ​സും ന​ട​ക്കും. തു​ട​ർ​ന്ന് കു​ന്ന​ശേ​രി പി​താ​വി​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന സ്പെ​ഷ​ൽ ഡോ​ക്ക്മെ​ന്‍​റ​റി​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ക്കും. സ്നേ​ഹ വി​രു​ന്നോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ മെ​ൽ​ബ​ണി​ലെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: റെ​ജി പാ​റ​യ്ക്ക​ൻ