ലോ​ക​ത്തെ ആ​ദ്യ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​കൃ​ത രാ​ജ്യ​മാ​കാ​ൻ നോ​ർ​വേ
Friday, August 18, 2017 4:32 AM IST
ഓ​സ്ലോ: പൂ​ർ​ണ​മാ​യി വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ട്ട ലോ​ക​ത്തെ ആ​ദ്യ​ത്തെ രാ​ജ്യം എ​ന്ന സ്ഥാ​നം നോ​ർ​വേ വൈ​കാ​തെ കൈ​യ​ട​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. വ്യാ​വ​സാ​യി​ക സം​ഘ​ട​ന​യാ​യ എ​ന​ർ​ജി​യാ​ണ് ഇ​ങ്ങ​നെ​യൊ​രു പ്ര​വ​ച​നം ന​ട​ത്തു​ന്ന​ത്.

2050 ആ​കു​ന്ന​തോ​ടെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ക എ​ന്ന രാ​ജ്യ​ത്തി​ന്‍റെ ല​ക്ഷ്യം നേ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് എ​ന​ർ​ജി വി​ല​യി​രു​ത്തു​ന്ന​ത്. ഹ​രി​തോ​ർ​ജ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​മാ​ക്കു​ന്ന​തി​നു​ള്ള പു​തി​യ പ​ദ്ധ​തി​യും സം​ഘ​ട​ന പ​രി​സ്ഥി​തി മ​ന്ത്രി വി​ദാ​ർ ഹെ​ൽ​ഗെ​സെ​ന് സ​മ​ർ​പ്പി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും എ​ണ്ണ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ന​ഷ്ട​വു​മാ​ണ് ഇ​പ്പോ​ൾ രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളെ​ന്നും ര​ണ്ടി​നും ഉ​ത്ത​രം ഹ​രി​തോ​ർ​ജ​മാ​ണെ​ന്നും സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​ർ ഓ​ലു​ഫ് ഉ​ൽ​സെ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ