യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 28ന്; ​പ​രി​ഷ്ക​രി​ച്ച മാ​നു​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു
Wednesday, August 16, 2017 8:13 AM IST
ല​ണ്ട​ൻ: എ​ട്ടാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി യു​ക്മ ദേ​ശീ​യ റീ​ജ​ണ​ൽ നേ​തൃ​ത്വ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.

ഒ​ക്ടോ​ബ​ർ 28ന് (​ശ​നി) സൗ​ത്ത് ഈ​സ്റ്റ് റീ​ജ​ണി​ന്‍റെ ആ​തി​ഥേ​യ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ പ​രി​ഷ്ക​രി​ച്ച മാ​നു​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ത്ത സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ഇം​ഗ്ലീ​ഷ് പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ എ​ട്ടാ​മ​ത് ക​ലാ​മേ​ള​യു​ടെ സ​വി​ശേ​ഷ​ത ആ​യി​രി​ക്കും. മേ​ള​യു​ടെ ഇ​മാ​നു​വ​ലും പി​ഡി​എ​ഫ് പ​തി​പ്പും എ​ല്ലാ യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ​ക്കും റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും അ​യ​ച്ചു​ക​ഴി​ഞ്ഞ​താ​യി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ് അ​റി​യി​ച്ചു.

പു​നഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജ​ണി​ൽ ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് യു​ക്മ റീ​ജ​ണു​ക​ളി​ലും ന​ട​ക്കു​ന്ന ക​ലാ​മേ​ള​ക​ളി​ലെ വി​ജ​യി​ക​ളാ​യി​രി​ക്കും ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ മാ​റ്റു​ര​ക്കു​ക.

ക​ലാ​മേ​ള ലോ​ഗോ മ​ത്സ​രം

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യി ഇ​ത്ത​വ​ണ​യും യു​ക്മ ക​ലാ​മേ​ള​ക്ക് അ​നു​യോ​ജ്യ​മാ​യ ലോ​ഗോ​ക​ൾ ക്ഷ​ണി​ച്ചു. യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത. ഓ​ഗ​സ്റ്റ് 31 ന് ​മു​ന്പാ​യി [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് എ​ൻ​ട്രി​ക​ൾ അ​യ​ക്കേ​ണ്ട​താ​ണെ​ന്ന് ദേ​ശീ​യ ക​ലാ​മേ​ള കോ ​ഓ​ർ​ഡി​നേ​റ്റ​റും യു​ക്മ ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ഓ​സ്റ്റി​ൻ അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. ലോ​ഗോ​ക​ളോ​ടൊ​പ്പം മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ഒ​രാ​ൾ​ക്ക് ര​ണ്ട് എ​ൻ​ട്രി​ക​ൾ​വ​രെ അ​യ​യ്ക്കാ​വു​ന്ന​ത്. വി​ജ​യി​ക്ക് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള വേ​ദി​യി​ൽ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: യു​ക്മ​യു​ടെ വെ​ബ്സൈ​റ്റ് www.uukma.org സ​ന്ദ​ർ​ശി​ക്കു​ക.