വി​യ​ന്ന​യി​ൽ ഭീ​മ​ൻ മ​ത്സ്യ​ത്തെ പി​ടി​കൂ​ടി
Tuesday, August 15, 2017 8:02 AM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ ഭീ​മ​ൻ മ​ത്സ്യ​ത്തെ പി​ടി​കൂ​ടി. ര​ണ്ടു മീ​റ്റ​റി​ല​ധി​കം വ​ലി​പ്പ​വും 70 കി​ലോ തൂ​ക്ക​വു​മു​ള്ള ഭീ​മ​ൻ ക്യാ​റ്റ് മ​ത്സ്യ​ത്തെ വി​യ​ന്ന​യി​ലെ പ​ഴ​യ ഡാ​ന്യൂ​ബ് ന​ദി​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

കാ​ർ​പ്പെ​ന്ന് ക​രു​തി ഡാ​ന്യൂ​ബി​ൽ ചൂ​ണ്ട​യി​ട്ട ഗെ​റാ​ഡി​ന്‍റെ ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​യ​ത് ക്യാ​റ്റ് ഫി​ഷ് എ​ന്ന മ​ത്സ്യ​മാ​ണ്. മു​ക്കാ​ൽ മ​ണി​ക്കൂ​ർ നീ​ണ്ട മ​ൽ​പ്പി​ടു​ത്ത​ത്തി​നൊ​ടു​വി​ലാ​ണ് ഗെ​റാ​ൾ​ഡി​ന് ഈ ​മ​ത്സ്യ ഭീ​മ​നെ ക​ര​യി​ലെ​ത്തി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത്.

മ​ത്സ്യ​ത്തെ ക​ര​യി​ലെ​ത്തി​ച്ച് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ണ്ടും തി​രി​കെ ന​ദി​യി​ലേ​ക്ക് വി​ട്ടു. ഗെ​റാ​ഡി​ന്‍റെ ഹോ​ബി​യാ​ണ് മീ​ൻ പി​ടു​ത്തം.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ