ലണ്ടൻ: ഇംഗ്ലണ്ടിലെ നസ്രത്തായ വാത്സിംഹാം തീർഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാർഷിക തീർഥാടനവും 87-ാം പുനരൈക്യ വാർഷികവും സെപ്റ്റംബർ 24ന് (ഞായർ) നടക്കും.
രാവിലെ 11ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ച് തീർഥാടനത്തിന് തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, മധ്യസ്ഥ പ്രാർഥന എന്നിവ നടക്കും.
യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടൻ, വെസ്റ്റ് ലണ്ടൻ, മാഞ്ചസ്റ്റർ, സൗത്താംപ്ടണ്‍, ഗ്ലാസ്കോ, കവൻട്രി, ലൂട്ടൻ, ആഷ്ഫോർഡ്, ഗ്ലോസ്റ്റർ, ക്രോയിഡോണ്‍, ലിവർപൂൾ എന്നിവിടങ്ങളിൽനിന്നുള്ള കുടുംബങ്ങളാണ് തീർഥാടനത്തിൽ പങ്കുചേരുന്നത്.
മലങ്കര കത്തോലിക്ക സഭ പുനരൈക്യ വാർഷിക ആഘോഷങ്ങളും ഇതോടനുബന്ധിച്ച് നടക്കും.
തിരുക്കർമങ്ങൾക്ക് യുകെ ഓർഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ, ചാപ്ലിൻ ഫാ. രഞ്ചിത്ത് മഠത്തിപറന്പിലും നേതൃത്വം നൽകും.
വിലാസം: National shrine, Friday Market Place, Walsingham, NR22 6EG.