താ​ള മേ​ള​ങ്ങ​ളു​ടെ ന​വ ഭാ​വ​ങ്ങ​ളു​മാ​യി "​ഇ​ൻ​ഡോ​സ് റി​ഥം​സ്’
Tuesday, August 15, 2017 6:00 AM IST
സി​ഡ്നി: മേ​ള​വാ​ദ്യ​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച് മു​ന്നേ​റു​ന്ന സി​ഡ്നി​യി​ലെ ചെ​ണ്ട ക​ലാ​കാ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ "ഇ​ൻ​ഡോ​സ് റി​ഥം​സ്’ പു​തി​യ താ​ള മേ​ള​ങ്ങ​ളു​മാ​യി ഈ ​സീ​സ​ണി​ലെ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

ശി​ങ്കാ​രി, പ​ഞ്ചാ​രി, പാ​ണ്ടി​മേ​ളം എ​ന്നി​വ കൂ​ടാ​തെ നൃ​ത്ത​കൊ​ട്ടി​ലും പ​രി​ശീ​ല​നം നേ​ടി​യാ​ണ് ഈ ​സീ​സ​ണി​ൽ രം​ഗ​ത്തെ​ത്തു​ന്ന​ത്. ഓ​ഗ​സ്റ്റ് 12ന് ​പ​ര​മേ​റ്റ പാ​ർ​ക്കി​ൽ ന​ട​ന്ന ഇ​ന്ത്യ ഡേ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ സീ​സ​ണി​ലെ ആ​ദ്യ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​മു​ഖ ടെ​ലി​വി​ഷ​ൻ ചാ​ന​ലാ​യ സെ​വ​ൻ ന്യൂ​സി​ലും അ​ത് വാ​ർ​ത്ത​യാ​യി.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഇ​ക്കു​റി​യും സി​ഡ്നി​യി​ലെ വി​വി​ധ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കൂ​ടാ​തെ ന്യൂ​കാ​സി​ൽ, വൂ​ളാ​ങ്ഗോ​ങ്, ഗോ​സ്ഫോ​ർ​ഡ്, വാ​യോ​ങ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ൻ​ഡോ​സ് റി​ഥം​സ് ചെ​ണ്ട​മേ​ളം അ​വ​ത​രി​പ്പി​ക്കും. സി​ഡ്നി​യി​ലെ മ​റ്റ് ഭാ​ര​തീ​യ ഭാ​ഷാ​സ​മൂ​ഹ​ങ്ങ​ളു​ടെ​യും ശ്രീ​ല​ങ്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ ചെ​ണ്ട​മേ​ളം അ​വ​ത​രി​പ്പി​ച്ച ഇ​ൻ​ഡോ​സ് റി​ഥം​സ് ഉ​ത്സ​വ​ങ്ങ​ൾ, പെ​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ലും ചെ​ണ്ട​മേ​ളം അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്നു. ജ​യ​റാം ചെ​റി​യ​പു​ര​യി​ൽ, കു​ര്യാ​ക്കോ​സ് മ​ത്താ​യി എ​ന്നി​വ​ർ ഗു​രു​ക്ക·ാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്: 0413627093, 0416979587.

റി​പ്പോ​ർ​ട്ട്: ജ​യിം​സ് ചാ​ക്കോ