ലൂക്കൻ മലയാളി ക്ലബ് ഓണാഘോഷം സെപ്റ്റംബർ ഒന്പതിന്
Saturday, August 12, 2017 8:15 AM IST
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബിന്‍റെ ഓണാഘോഷം സെപ്റ്റംബർ ഒന്പതിന് (ശനി) നടക്കും. രാവിലെ 10 മുതൽ 4 വരെ പമേഴ്സ്ടൗണ്‍ സെന്‍റ് ലോർക്കൻസ് സ്കൂൾ ഹാളിലാണ് പരിപാടി.

അത്തപൂക്കളത്തോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങളും വടംവലിയും ദന്പതികൾക്കും വനിതകൾക്കുമായി പ്രത്യേക മത്സരങ്ങളും അരങ്ങേറും. ഓണസദ്യക്കുശേഷം മാവേലി മന്നന് വരവേല്പ്, പുലികളി, ചെണ്ടമേളം, തിരുവാതിര, വഞ്ചിപ്പാട്ട്, നാടൻപാട്ട്, ഓണ സംഗീത ശില്പം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരള നടനം തുടങ്ങി കേരളത്തനിമ വിളിച്ചോതുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടും.

വിവരങ്ങൾക്ക്: ബിനോയ് കുടിയിരിക്കൽ (പ്രസിഡന്‍റ്) 0899565636, സണ്ണി ഇളംകുളത്ത് 0872746830, സോജൻ ആഡംസ്ടൗണ്‍ 0879867063, ജിപ്സണ്‍ ജോസ്
0831032701, തന്പി മത്തായി 0876925662.

റിപ്പോർട്ട്: രാജു കുന്നക്കാട്ട്