ഹെ​ലിടാ​ക്സി​ സർവീസിനു ബം​ഗ​ളൂ​രു​വി​ൽ തു​ട​ക്കം
Monday, August 7, 2017 1:20 AM IST
ബം​​​ഗ​​​ളൂ​​​രു: രാ​​ജ്യ​​ത്ത് ഇ​​താ​​ദ്യ​​മാ​​യി ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഹെ​​​ലി​​​ടാ​​​ക്സി സ​​​ർ​​​വീ​​​സി​​​ന് തു​​​ട​​​ക്ക​​​മാ​​​യി. പ്രാ​​​രം​​​ഭ​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു കെം​​​പ​​​ഗൗ​​​ഡ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​ല​​​ക്‌ട്രോണി​​​ക് സി​​​റ്റി​​​യി​​​ലേ​​​ക്കാ​​​ണ് ഹെ​​​ലി ടാ​​​ക്സി സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചി​​രി​​ക്കു​​ന്ന​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഗ​​​താ​​​ഗ​​​ത​​​രം​​​ഗ​​​ത്ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​ക്ക് ഹെ​​​ലി​​​ടാ​​​ക്സി വ​​ഴി​​യൊ​​രു​​ക്കും.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് റോ​​ഡ് മാ​​ർ​​ഗം ഇ​​​ലക്‌ട്രോണി​​​ക് സി​​​റ്റി​​​യി​​​ലേ​​​ക്ക് സാ​​ധാ​​ര​​ണ ടാ​​ക്സി​​ക്ക് ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ വേ​​ണം. ഈ 55 ​​കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം എ​​ത്താ​​ൻ ഹെ​​​ലി ടാ​​​ക്സി​​ക്ക് 15 മി​​​നി​​​റ്റ് മ​​തി എ​​ന്ന​​താ​​ണ് ഏ​​റെ ആ​​ക​​ർ​​ഷ​​കം.

കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ ഹെ​​​ലി​​​കോ​​​പ്ട​​​ർ യാ​​​ത്ര സാ​​​ധ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഹെ​​​ലി​​​ടാ​​​ക്സി സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. കെം​​​പ​​​ഗൗ​​​ഡ രാ​​ജ്യാ​​ന്ത​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ വ്യോ​​​മ​​​യാ​​​ന സ​​​ഹ​​​മ​​​ന്ത്രി ജ​​​യ​​​ന്ത് സി​​​ൻ​​​ഹ സ​​​ർ​​​വീ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

തു​​​മ്പെ​​ഏ​​​വി​​​യേ​​​ഷ​​​ൻ ക​​​മ്പ​​​നി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ഹെ​​​ലി ടാ​​​ക്സി സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഹെ​​​ലി​​​ടാ​​​ക്സി സ​​​ർ​​​വീ​​​സു​​​ള്ള രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യി കെം​​​പ​​​ഗൗ​​​ഡ അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം മാ​​​റി.

തു​​​ട​​​ക്ക​​​ത്തി​​​ൽ ആ​​​റു സീ​​​റ്റു​​​ള്ള ബെ​​​ൽ-407 ഹെ​​​ലി​​​കോ​​​പ്ട​​​റാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്ന് തു​​​മ്പെ ഏ​​​വി​​​യേ​​​ഷ​​​ൻ ചീ​​​ഫ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​എ​​​ൻ.​​​ജി. നാ​​​യ​​​ർ അ​​​റി​​​യി​​​ച്ചു. മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഹെ​​​ലി ടാ​​​ക്സി സ​​​ർ​​​വീ​​​സ് പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ സ​​​ജ്ജ​​​മാ​​​കും. പി​​​ന്നീ​​​ട് വൈ​​​റ്റ് ഫീ​​​ൽ​​​ഡ്, എ​​​ച്ച്എ​​​എ​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും സ​​​ർ​​​വീ​​​സ് നീ​​​ട്ടും. വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി തൊ​​ണ്ണൂ​​റോ​​ളം കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ ഹെ​​​ലി​​​പാ​​​ഡു​​​ക​​​ളും സ​​​ജ്ജ​​​മാ​​​ക്കും. ഇ​​​ൻ​​​ഫോ​​​സി​​​സ്, വി​​​പ്രോ, എ​​​ച്ച്പി തു​​​ട​​​ങ്ങി​​​യ ടെ​​​ക് ഭീ​​​മ​​​ന്മാ​​​രു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ലക്‌ട്രോ​​​ണി​​​ക് സി​​​റ്റി​​​യി​​​ലേ​​​ക്ക് ഹെ​​​ലി​​​ടാ​​​ക്സി സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് ഏ​​റെ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​കും. ക​​​മ്പ​​നി​​​ക​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് ഇ​​​ത് കൂ​​​ടു​​​ത​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​മാ​​​കു​​​ന്ന​​​ത്.