നോർത്ത് വെസ്റ്റ് കേരള സമാജം സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
Thursday, August 3, 2017 7:58 AM IST
ബംഗളൂരു: നോർത്ത് വെസ്റ്റ് കേരള സമാജം വർഷംതോറും നൽകിവരുന്ന വിദ്യാനിധി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പ് ഇത്തവണ 62 വിദ്യാർഥികൾക്കാണ് നല്കിയത്.

പ്രസിഡന്‍റ് ടി.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിദ്യാനിധി ചെയർമാൻ അജിത് കുമാർ, കണ്‍വീനർ കെ. മധു, സെക്രട്ടറി പി. സത്യനാഥൻ ബാബു, ട്രഷറർ സുഗതകുമാരൻ നായർ, രാജേഷ് കൃഷ്ണൻ, ബാലചന്ദ്രൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നല്കി.