ഓണാഘോഷവും ചിത്രരചനാ മത്സരവും
Thursday, August 3, 2017 7:58 AM IST
ബംഗളൂരു: ന· മലയാളി സാംസ്കാരിക സംഘടനയുടെ അഞ്ചാമത് ത്രിദിന ഓണാഘോഷം ഓഗസ്റ്റ് 6, 19, 20 തീയതികളിൽ ആനേക്കൽ വിബിഎച്ച്സി അംഗണത്തിൽ നടക്കും. ആഘോഷത്തിന്‍റെ ഭാഗമായി കലാ, കായിക, സാംസ്കാരിക മത്സരങ്ങളും നടത്താനും ജിൻസ് അരവിന്ദിന്‍റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ തീരുമാനമായി. പ്രോഗ്രാം ഡയറക്ടറായി വിശ്വാസ് ആത്രാശേരിയെ തെരഞ്ഞെടുത്തതായി സെക്രട്ടറി നീരജ് പണിക്കർ അറിയിച്ചു.

ആഘോഷങ്ങളോടനുബന്ധിച്ച് ഇന്‍റർസ്കൂൾ ചിത്രരചനാ മത്സരവും ബംഗളൂരുവിലെ ആദ്യ മലയാളി ബാന്‍റ് ട്രൂപ്പായ റാന്തലിന്‍റെ അരങ്ങേറ്റവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 9632240429, 8762019301.