മെൽബണ്‍ എസൻസ് സംഘടിപ്പിക്കുന്ന 'മാസ്റ്റർമൈൻഡ് 17' ക്വിസ് ഷോ
Friday, July 28, 2017 4:37 AM IST
മെൽബണ്‍: എസൻസ് മെൽബണ്‍ സംഘടിപ്പിക്കുന്ന 'മാസ്റ്റർമൈൻഡ് 17' ക്വിസ് ഷോയുടെ ഭാഗമാകാൻ എല്ലാവരെയും ഒരിക്കൽക്കൂടി ക്ഷണിക്കുന്നു. കുട്ടികളിൽ ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയാൻ പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഈ ക്വിസ് ഷോയിലൂടെ എസൻസ് ലക്ഷ്യമിടുന്നത്. ഒരു പ്രശ്നോത്തരി എന്നതിലുപരി കാണികളെക്കൂടി ഉൾപ്പെടുത്തി ഓഡിയോ വിഷ്വൽസ് പരമാവധി ഉൾക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്ഥമായ ഒരനുഭവം പ്രദാനം ചെയ്യുന്ന വിധത്തിലാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.

പ്രവാസ സമൂഹങ്ങളിലെ കുട്ടികൾക്ക് കലാ കായിക രംഗത്ത് നിരവധി അവസരങ്ങൾ കിട്ടാറുണ്ടെങ്കിലും ശാസ്ത്രചിന്തയും പ്രായോഗികജ്ഞാനവും മാറ്റുരയ്ക്കുന്ന പരിപാടികൾ പൊതുവെ വിരളമാണ്. അതുകൊണ്ട് തന്നെ ഇത്തരം പരിപാടികൾ കൂടുതൽ ജനകീയമാക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണെന്ന് എസൻസ് കരുതുന്നു.

വരും മാസങ്ങളിൽ വ്യത്യസ്ഥമായ നിരവധി പരിപാടികളുമായി എസൻസ് മെൽബണ്‍ എത്തുന്നുണ്ട്. Astronomers Socitey of Australiaയുമായി ചേർന്ന് നടത്തുന്ന ആകാശ നിരീക്ഷണമാണ് ഇക്കൂട്ടത്തിൽ ആദ്യത്തേത്.

'മാസ്റ്റർമൈൻഡ് 17'ന്‍റെ ജൂനിയർ സീനിയർ ലെവൽ വിജയികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്‍റ് നഴ്സിംഗ് സ്പോണ്‍സർ ചെയ്യുന്ന 500 ഡോളർ വീതം കാഷ് അവാർഡിനൊപ്പം വിവിധ വിവിധ സ്ഥാപങ്ങൾ നല്കുന്ന സമ്മാനങ്ങളും ലഭിക്കുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങളും www.essense.org.au എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ