മെൽബണ്‍ മലയാളി ഫെഡറേഷന്‍റെ മെൽബണ്‍ ഓണം 2017 മുഖ്യാതിഥി ചലച്ചിത്ര താരം അജു വർഗീസ്
Wednesday, July 26, 2017 6:02 AM IST
മെൽബണ്‍: ന്ധനാമൊന്ന് നമ്മളൊന്ന്ന്ധ എന്ന സന്ദേശമുയത്തി ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായ മെൽബണ്‍ മലയാളി ഫെഡറേഷന്‍റെ (MMF) ഓണം 2017ൽ മുഖ്യ അതിഥിയായി പ്രമുഖ യുവചലച്ചിത്ര നടൻ അജു വർഗീസ് പങ്കെടുക്കുന്നു.

കലാകായിക സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ മറ്റാർക്കും അവകാശപ്പെടുവാൻ ആകാത്ത വിധമുള്ള പ്രവർത്തനങ്ങളുമായാണ് മെൽബണ്‍ മലയാളി ഫെഡറേഷൻ(എംഎംഎഫ്) മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. എംഎംഎഫന്‍റെ സ്ഥിരംവേദിയായ സ്പ്രിംഗ് വെൽ ടൗണ്‍ഹാളിൽ 2017 ഓഗസ്റ്റ് 26ന് ശനിയാഴ്ചയാണ് ഓണാഘോഷ പരിപാടികൾ നടത്തപ്പെടുന്നത്.

കലാകായിക സാംസ്കാരിക മൂല്യങ്ങളെ മുൻനിർത്തി തനിമയാർന്ന പുതുമയാർന്ന ദൃശ്യവിസ്മയങ്ങളാണ് അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. രാവിലെ 10 മുതൽ ചിത്രരചന, കളറിംഗ്, 11 നു വടംവലി മാമാങ്കം, ആം റസ്ളിംഗ് ഉച്ചയ്ക്ക് 12:30 മുതൽ വിഭവസമൃദ്ധമായ തനിനാടൻ കേരളീയ ഓണസദ്യ ഈ സമയം ലൈവ് ഗാനമേള ഉണ്ടായിരിക്കുന്നതാണ്. മൂന്നു മുതൽ സാംസ്കാരിക സമ്മേളനം വിവിധ പ്രമുഖ കലാ, സാമൂഹിക, രാഷ്ടീയ, സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്നു. 3.30 മുതൽ വൈവിദ്ധ്യമാർന്ന കണ്ണിനെയും മനസ്സിനെയും കുളിരണിയിക്കുന്ന നൃത്തനൃത്ത്യങ്ങൾ, കോമഡി ഷോ, ഗാനമേള തുടങ്ങിയവയും വേദിയിൽ അരങ്ങേറും അന്വേഷണങ്ങൾക്ക്: ജെയ്സണ്‍ : 0435844721 ഷാജി വർഗ്ഗീസ്:040865790 അജി പുനലൂർ: 0401426932

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ