ഓളപ്പരപ്പിൽ ചരിത്രമെഴുതാൻ തയ്യാറായി ടീമുകൾ; റണ്ണിംഗ് കമന്‍ററി ഉൾപ്പെടെ യുകെ മലയാളികളെ കാത്തിരിക്കുന്ന വിസ്മയങ്ങൾ
Monday, July 24, 2017 7:44 AM IST
ലണ്ടൻ: യുകെയിലെ 110 മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തിൽ യൂറോപ്പിലാദ്യമായി അരങ്ങേറുന്ന വള്ളംകളിയെ വരവേൽക്കുന്നതിന് യുകെയിലെന്പാടുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വള്ളംകളി മത്സരത്തിൽ പങ്കെടുക്കാൻ ടീമുകൾ എത്തുന്നത് കൊണ്ട് ടീമുകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആ പ്രദേശങ്ങളിൽ നിന്നുള്ളവർ ടീമുകൾക്കൊപ്പം തന്നെ വരുന്നതിന് ഇതിനോടകം കോച്ചുകളും മിനി ബസുമെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

മത്സരത്തിൽ ടീമുകൾ പങ്കെടുക്കാത്ത സ്ഥലങ്ങളിൽ നിന്നു പോലും ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയിൽ വള്ളംകളി മത്സരം കണ്ട് ആസ്വദിക്കുന്നതിനും മറ്റുമായി നിരവധി അസോസിയേഷനുകളുടെ നേതൃത്വത്തിൽ ആളുകൾ എത്തിച്ചേരുമെന്ന് സംഘാടക സമിതിയെ അറിയിച്ചു കഴിഞ്ഞു.

രാവിലെ എട്ടിനു തന്നെ ഇൻഫർമേഷൻ, രജിസ്ട്രേഷൻ കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുള്ള 22 ടീമുകളുടേയും ക്യാപ്റ്റ·ാരാണ് രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേർന്ന് ഓരോ ടീമുകൾക്കുള്ള ജഴ്സികളും മറ്റും കൈപ്പറ്റേണ്ടത്. ടീം അംഗങ്ങൾക്ക് മത്സരങ്ങളിൽ പാലിക്കേണ്ട നിയമങ്ങളും മത്സരദിവസം പങ്കെടുക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും പ്രത്യേകം നൽകുന്നതായിരിക്കും. തുടർന്ന് 8.30 മുതൽ ട്രെയിനിംഗ് റേസുകൾ ആരംഭിക്കും.

തുടർന്ന് 10.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിന് മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും അകന്പടിയോട് കൂടി നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്. ഹൃസ്വമായ ഉദ്ഘാടന സമ്മേളനത്തിന് ശേഷം പത്തിനൊന്നോടു കൂടി ആദ്യ റൗണ്ട് റേസ് തുടങ്ങുന്നതായിരിക്കും. നോക്കൗട്ട് റൗണ്ടിൽ നടക്കുന്ന ആദ്യ റൗണ്ടിൽ 22 ടീമുകൾ 6 ഹീറ്റ്സ് മത്സരങ്ങളിലായി ഏറ്റുമുട്ടും. 6 ഹീറ്റ്സുകളിൽ നിന്നുമായി 16 ടീമുകൾ സെമി ഫൈനൽ റൗണ്ടിലേയ്ക്ക് പ്രവേശിക്കും. തുടർന്ന് 4 സെമി ഫൈനൽ ഹീറ്റ്സ് മത്സരങ്ങളും ഈ ഹീറ്റ്സ് മത്സരങ്ങളിലെ സ്ഥാനം അനുസരിച്ച് ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമുകൾ ഗ്രാന്‍റ് ഫൈനലിലും മറ്റ് ടീമുകൾ യഥാക്രമം ലൂസേഴ്സ് ഫൈനൽ, സെക്കന്‍റ് ലൂസേഴ്സ് ഫൈനല്, തേർഡ് ലൂസേഴ്സ് ഫൈനൽ എന്നിവയിലും മത്സരിക്കും. ഹീറ്റ്സ് മത്സരങ്ങളിൽ വള്ളങ്ങൾ ഫിനിഷ് ചെയ്യുന്ന സമയം അനുസരിച്ച് അടുത്ത റൗണ്ടുകളിലേയ്ക്ക് തെരഞ്ഞെടുക്കുന്ന രീതിയുണ്ട്. എന്നാൽ കാറ്റിന്‍റെ വേഗത അനുസരിച്ച് വള്ളങ്ങളുടെ വേഗത ഓരോ ഹീറ്റ്സിലും വ്യത്യസ്തമായിരിക്കും എന്ന കാരണത്താലാണ് ഹീറ്റ്സുകളിൽ ലഭിക്കുന്ന സ്ഥാനം അനുസരിച്ച് അടുത്ത റൗണ്ടുകളിലേയ്ക്ക് പ്രവേശനം നൽകുന്നതിനുള്ള തീരുമാനം സംഘാടക സമിതി കൈക്കൊണ്ടത്.

വള്ളംകളിയുടെയും കാർണിവലിന്‍റെയും വിജയകരമായ നടത്തിപ്പിനു പരിപാടി നടക്കുന്ന ദിവസം താഴെ പറയുന്നതനുസരിച്ചാവും സ്വാഗതസംഘം പ്രവർത്തിക്കുന്നത്

ചെയർമാൻ : മാമ്മൻ ഫിലിപ്പ്
ചീഫ് ഓർഗനൈസർ: റോജിമോൻ വർഗ്ഗീസ്
ജനറൽ കണ്‍വീനർ : അഡ്വ. എബി സെബാസ്റ്റ്യൻ

രജിസ്ട്രേഷൻ ആന്‍റ് ബോട്ട് റേസ് : ജയകുമാർ നായർ, ജേക്കബ് കോയിപ്പള്ളി, സന്ദീപ് പണിക്കർ, സന്തോഷ് തോമസ്, പ്രിയ കിരണ്‍, ജോബി ഐത്തിൽ, അനിൽ ജോസ്, ജോർജ് മാത്യു, ജാൻസി പാലാട്ടി, സുനിൽ രാജൻ, ജോണ്‍ മുളയിങ്കൽ, നാൻസി ഷീജോ, ലിൻസി തോമസ്, മാത്യു വർഗ്ഗീസ്, ഡൊമനിക്ക് മാത്യു

ഹോസ്പിറ്റാലിറ്റി: ടിറ്റോ തോമസ്, സജീഷ് ടോം, വർഗീസ് ജോണ്‍, ബീന സെൻസ്, പോൾസണ്‍ തോട്ടപ്പള്ളി, ഇഗ്നേഷ്യസ് പെട്ടയിൽ
ഇൻഫർമേഷൻ ആന്‍റ് പബ്ലിക്ക് റിലേഷൻസ്: സുജു ജോസഫ്, ഡിക്സ് ജോർജ്, ലാലു ആന്‍റണി, ഷാജി തോമസ്, ബാലസജീവ് കുമാർ, ജിജി വിക്ടർ
കൾച്ചറൽ പ്രോഗ്രാം: ജെയ്സണ്‍ ജോർജ്, ജോർജ്കുട്ടി എണ്ണംപ്ലാശ്ശേരിൽ, ജനേഷ് നായർ, വർഗ്ഗീസ് ഡാനിയേൽ, സെബാസ്റ്റ്യൻ മുതുപാറക്കുന്നേൽ
ഫിനാൻസ് മാനേജ്മെന്‍റ്: ഓസ്റ്റിൻ അഗസ്റ്റിൻ, ഡോ. ബിജു പെരിങ്ങത്തറ, എബ്രാഹം ജോസ്, തങ്കച്ചൻ എബ്രാഹം

ബോട്ട് റേസ് സ്റ്റാർട്ടിങ് പോയിന്‍റ്: ജയകുമാർ നായർ, ലാലിച്ചൻ ജോർജ്, സന്തോഷ് തോമസ്, സജീവ് സെബാസ്റ്റ്യൻ, ബിൻസ് ജോർജ്
ബോട്ട് റേസ് ഫിനിഷിംഗ് പോയിന്‍റ്: ജേക്കബ് കോയിപ്പള്ളി, മനോജ് പിള്ളൈ, സെൻസ് കൈതവേലിൽ

ബോട്ടിങ്: ജോജോ തെരുവൻ, അനിൽ ബർട്ടണ്‍ ഓണ്‍ ട്രെന്‍റ്, തോമസ് ജോർജ്, ടോം പാറയ്ക്കൽ
മെഡിക്കൽ ടീം: സിന്ധു ഉണ്ണി, ബിന്നി മനോജ്, അലക്സ് ലൂക്കോസ്, ബിന്ദു സുരേഷ്, ബേബിച്ചൻ മണിയഞ്ചിറ, മനു സഖറിയ, സുനിത രാജൻ, റിനോൾഡ് മാനുവൽ

റണ്ണിംഗ് കമന്‍ററി; സി.എ ജോസഫ്, ഷൈമോൻ തോട്ടുങ്കൽ, അജിത് വെണ്മണി, തോമസ് പോൾ, സാം തിരുവാതിൽ.

ഇൻഫ്രാസ്ട്രക്ച്ചറൽ മാനേജ്മെന്‍റ്: സുരേഷ് കുമാർ ഒ.ജി, കിരണ്‍ സോളമൻ, ടോണി ചെറിയാൻ, ഷാജി ചരമേൽ, സൈമി ജോർജ്

ഓഫീസ്: ബൈജു തോമസ്, രഞ്ജിത്ത് കുമാർ, അനോജ് ചെറിയാൻ, റെജി നന്തിക്കാട്ട്
പരിപാടിയുടെ വിശദ വിവരങ്ങൾക്ക്; മാമ്മൻ ഫിലിപ്പ് (ചെയർമാൻ): 07885467034, സ്പോണ്‍സർഷിപ്പ് വിവരങ്ങൾക്ക്; റോജിമോൻ വർഗ്ഗീസ് (ചീഫ് ഓർഗനൈസർ): 07883068181എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: എബി സെബാസ്റ്റ്യൻ