അയർലൻഡിൽ സ്വർഗാരോപണ തിരുനാൾ
Monday, July 24, 2017 7:36 AM IST
ഡബ്ലിൻ: ബ്രേയിൽ ഓഗസ്റ്റ് 15 ന് സ്വർഗാരോപണതിരുനാൾ നടക്കും. ബാലിമോറീസ് സെന്‍റ് ഫെർഗൽ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് തിരുനാൾ. സീറോ മലബാർ കാത്തലിക് ചർച്ചിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിശുദ്ധകന്യകാമറിയത്തിന്‍റെ സ്വർഗാരോപണതിരുനാളിന് ഫാ ആന്‍റണി നല്ലൂക്കുന്നേൽ മുഖ്യകാർമ്മികത്വം വഹിക്കും.

ഇതോടനുബന്ധിച്ച് ഇൻഡ്യൻ സ്വാതന്ത്ര്യദിന അനുസ്മരണവും നടക്കും. തിരുനാൾ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച തുടങ്ങിയവയുണ്ടാവും. തിരുനാളിൾ പങ്കെടുക്കാൻ ഏവരേയും ക്ഷണിക്കുന്നതായി ഫാ ജോസ് ഭരണികുളങ്ങര, ഫാ ആആന്‍റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട് :ജയ്സണ്‍ കിഴക്കയിൽ