മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷം ഓഗസ്റ്റ് 27 ന്
Saturday, July 22, 2017 8:35 AM IST
മെൽബണ്‍: മെൽബണിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ (MAV) ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 27ന് (ഞായർ) നടക്കും. രാവിലെ 10 മുതൽ ആറു വരെ സ്പ്രിംഗ് വേൽ ടൗണ്‍ ഹാളിലാണ് പരിപാടികൾ.

മലയാളത്തിന്‍റെ അനുഗ്രഹീത ഗായകനും തെലുങ്ക്, തമിഴ് സിനിമാ രംഗത്തെ സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്, പ്രശസ്ത നാടൻ കവിതാ രചയിതാവ് കാട്ടാക്കട മുരുകൻ, പ്രശസ്ത മെന്‍റലിസ്റ്റ് നിപിൻ നിരവത്ത്, പ്രശസ്ത പിന്നണി ഗായിക ഹരിതാ ബാലകൃഷ്ണൻ എന്നിവരുടെ രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും.

മെൽബണിലെ വിവിധ കലാരംഗത്തുള്ളവരുടെ പരിപാടികളും വിവിധ ടീമുകളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള വടം വലി മത്സരവും ആഘോഷത്തിന്‍റെ ഭാഗമാണ്. ഹോട്ടൽ കാറ്ററിംഗ് രംഗത്തെ പ്രശസ്തരായ കോക്കനട്ട് ലഗൂണ്‍, ഹൈഡൽ ബർഗ് ആണ് ഓണസദ്യ ഏറ്റെടുത്ത് നടത്തുന്നത്.

മെൽബണിലെ പ്രശസ്തമായ ETEA പ്രൈവറ്റ് കോളജ് ആണ് ഈ വർഷത്തെ മുഖ്യ സ്പോണ്‍സർ.

വിവരങ്ങൾക്ക്: തന്പി ചെമ്മനം 0423583682, ഫിന്നി മാത്യു 0425112219, മദനൻ ചെല്ലപ്പൻ 0430245919, പ്രതീഷ് മാർട്ടിൻ 0431135452.