വിയന്ന സെന്‍റ് മേരീസ് ഇടവകയിൽ വിബിഎസ്
Saturday, July 22, 2017 6:45 AM IST
വിയന്ന: സെന്‍റ്മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ നടത്തുന്നു. സെന്‍റ്മേരീസ് സണ്‍ഡേ സ്കൂളിന്‍റെ നേതൃത്വത്തിൽ ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലായി നാലു മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കുവേണ്ടിയാണ് പദ്ധതി.

ബൈബിൾ പഠനത്തിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാൻ അവരെ പ്രാപ്തരാക്കുവാൻ ഉപകരിക്കുന്ന ഉപദേശങ്ങൾ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസുകളിലൂടെയും ആക്ഷൻസോംഗുകളിലൂടെയും പ്രസംഗങ്ങളിലൂടേയും മറ്റും നൽകുക എന്നതാണ് ഉദ്യമത്തിന്‍റെ ലക്ഷ്യം.

വിവരങ്ങൾക്ക്: http://www.emailmeform.com/builder/form/mM8326d3d38lL2a4wJUrp

റിപ്പോർട്ട്: ജോബി ആന്‍റണി