ജർമനിയിൽ 800 മില്യണ്‍ യൂറോയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു
Friday, July 21, 2017 5:33 AM IST
ബെർലിൻ: ജർമനിയിൽ റിക്കാർഡ് മയക്കുമരുന്ന് വേട്ട. എണ്ണൂറ് മില്യണ്‍ യൂറോ വില മതിക്കുന്ന കൊക്കെയ്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഹാംബർഗ് ഹാർബറിലായിരുന്നു സംഭവം. ജർമനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. 3.8 ടണ്‍ കൊക്കെയ്നാണ് പിടിച്ചെടുത്തത്.

ഹാംബർഗിലെത്തിയ മൂന്നു ഷിപ്പ്മെന്‍റുകളിലായാണ് ഇവ കടത്താൻ ശ്രമിച്ചത്. ഏതാനും മാസം മുൻപ് പിടിച്ചെടുത്തതാണിവയെങ്കിലും വിവരങ്ങൾ കസ്റ്റംസ് പുറത്തുവിടുന്നതും പിടിച്ചെടുത്തവ പ്രദർശിപ്പിക്കുന്നതും ഇതാദ്യം. ഒരു ടണ്ണിൽ കൂടുതൽ കൊക്കെയ്ൻ ജർമനിയിൽ ഇതുവരെ ഒരുമിച്ച് പിടിച്ചെടുത്തിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ