ആലപ്പുഴക്കാരുടെ കൂട്ടായ്മ "കിഴക്കിന്‍റെ വെനീസ്’ ഭാരവാഹികൾ
Thursday, July 20, 2017 3:06 AM IST
ന്യൂഡൽഹി: ആലപ്പുഴ ജില്ലക്കാരായ ഡൽഹി എൻസിആർ നിവാസികൾ സംഘടിച്ചു സൗഹൃദ കൂട്ടായ്മക്കു രൂപം നൽകി. കിഴക്കിന്‍റെ വെനീസ് എന്ന് നാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ജീവകാരുണ്യവും പരോപകാരപ്രദവുംമായ സാമൂഹിക ന·കൾ സാധാരണക്കാരിലേക്കെത്തിക്കുക, കലാ-കായിക സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുക, ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒത്തൊരുമിച്ചു പ്രവർത്തിക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യങ്ങൾ എന്ന് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ഷാജി മൃത്യുഞ്ജയനും സെക്രട്ടറി കെ. വി. രാജുവും പറഞ്ഞു.

വൈസ് പ്രസിഡന്‍റുമാർ സാജൻ, ഗീതാ കുറുപ്പ്, ടെസി പ്രസാദ്, ജോയിന്‍റ് സെക്രട്ടറിമാർ ജയേഷ് ബാലൻ, വിൽസണ്‍ ചന്പക്കുളം, ട്രെഷറർ എസ്. സന്തോഷ് കുമാർ.

നിർവാഹക സമിതി അംഗങ്ങളായി മധു കുമാർ, സി. പ്രതാപൻ, പ്രഭാകുമാർ നായർ, കെ. വേണുഗോപാൽ, ഡോ. ആന്‍റണി തോമസ്, സജീവ് വി.എസ്, ഷണ്മുഖ ദാസ്, അനൂപ് ജി., അനിൽ കുമാർ, തോമസ് ടി. എന്നിവരെയും തെരെഞ്ഞെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി