ഭക്തിസാന്ദ്രമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ വാല്‍സിംഹാം തീര്‍ഥാടനം
Monday, July 17, 2017 9:30 AM IST
വാ​​​ല്‍സിം​​​ഹാം: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ണ്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ യൂ​​​റോ​​​പ്പി​​​ലെ​​​മ്പാ​​​ടു​​​മു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ള്‍ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ച വാ​​​ല്‍സിം​​​ഹാം തീ​​​ര്‍ഥാ​​​ട​​​നം ആ​​​ത്മീ​​​യ ഉ​​​ണ​​​ര്‍വ് പ​​ക​​രു​​ന്ന​​താ​​യി.

ദൈ​​​വ​​​ഹി​​​ത​​​ത്തി​​​ന് സ്വ​​യം സ​​​മ​​​ര്‍പ്പി​​​ച്ച്, ദൈ​​​വ​​​ത്തി​​​ന്‍റെ നി​​​ര്‍ദേ​​ശ​​​ങ്ങ​​​ള്‍ക്കു സ​​മ്മ​​തം പ​​​റ​​ഞ്ഞ്, അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു ജീ​​​വി​​​ച്ച​​താ​​ണ് ന​​​സ്ര​​​ത്തി​​​ലെ പ​​​രി​​​ശു​​​ദ്ധ മ​​​റി​​​യ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വ​​​ത്തി​​​ന് കാ​​​ര​​​ണ​​​മെ​​​ന്നു വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന മ​​ധ്യേ ന​​ട​​ത്തി​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ രൂ​​​പ​​​താ​​​ദ്ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ല്‍ പ​​റ​​ഞ്ഞു.

ദൈ​​​വം മ​​​റി​​​യ​​​ത്തി​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ല്‍ ചെ​​​യ്ത കാ​​​ര്യ​​​ങ്ങ​​​ളും സ​​​ഭ മ​​​റി​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കു​​​വാ​​​ന്‍ എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ള്‍ക്കും ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. കൃ​​​പ നി​​​റ​​​ഞ്ഞ​​​വ​​​ള്‍ എ​​​ന്നാ​​​ണ് പ​​​രി​​​ശു​​​ദ്ധ ക​​​ന്യാ​​​മ​​​റി​​​യ​​​ത്തെ സ്വ​​​ര്‍ഗം വി​​​ളി​​​ക്കു​​​ന്ന​​​ത്. നൂ​​​റ്റാ​​​ണ്ടു​​​ക​​​ള്‍ക്കു മു​​​മ്പുത​​​ന്നെ ഇം​​​ഗ്ല​​​ണ്ടി​​​ലെ ക്രി​​​സ്തീ​​​യ വി​​​ശ്വാ​​​സ​​​ത്തി​​​നും ആ​​​ധ്യാ​​​ത്മി​​​ക ജീ​​​വി​​​ത​​​ത്തി​​​നും സ​​​വി​​​ശേ​​​ഷ​​​മാ​​​യ ഒ​​​രു സ്ഥാ​​​നം അ​​​ല​​​ങ്ക​​​രി​​​ച്ചു പോ​​​ന്ന പു​​​ണ്യ സ്ഥ​​​ല​​​മാ​​​ണ് വാ​​​ല്‍സിം​​​ഹാം എ​​​ന്ന കൊ​​​ച്ചു ഗ്രാ​​​മ​​​വും അ​​​വി​​​ടു​​ത്തെ സ​​​ദ് വാ​​​ര്‍ത്ത​​​യു​​​ടെ അ​​​മ്മ​​​യു​​​ടെ ദേ​​​വാ​​​ല​​​യ​​​വു​​മെ​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.
||
രാ​​​വി​​​ലെ ഫാ. ​​​സോ​​​ജി ഓ​​​ലി​​​ക്ക​​​ലും ഫാ. ​​​അ​​​രു​​​ണ്‍ ക​​​ല​​​മ​​​റ്റ​​​ത്തി​​​ലും മ​​​രി​​​യ​​​ന്‍ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​ത്തി. ജ​​​പ​​​മാ​​​ല പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​നും തു​​​ട​​​ര്‍ന്നു​​​ള്ള വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ്ക്കും മാ​​​ര്‍ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ മു​​​ഖ്യ കാ​​​ര്‍മ്മി​​​ക​​​ത്വം വ​​ഹി​​ച്ചു.

വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​മാ​​​രാ​​​യ ഫാ. ​​​തോ​​​മ​​​സ് പാ​​​റ​​​യ​​​ടി​​​യി​​​ല്‍, ഫാ. ​​​സ​​​ജി​​​മോ​​​ന്‍ മ​​​ല​​​യി​​​ല്‍പു​​​ത്ത​​​ന്‍പു​​​ര​​​യി​​​ല്‍, ഫാ. ​​​മാ​​​ത്യു ചൂ​​​ര​​​പ്പോ​​​യ്ക​​​യി​​​ല്‍ വാ​​​ല്‍സിം​​​ഹാം തീ​​​ര്‍ഥാ​​​ട​​​ന​​​ത്തി​​​ന് പ​​​ത്ത് വ​​​ര്‍ഷം മു​​​മ്പ് നേ​​​തൃ​​​ത്വം ന​​​ല്കി​​​യ കാ​​​ന​​​ന്‍ മാ​​​ത്യു വ​​​ണ്ടാ​​​ല​​​ക്കു​​​ന്നേ​​​ല്‍, ഇ​​​ക്കൊ​​​ല്ല​​​ത്തെ തീ​​​ര്‍ത്ഥാ​​​ട​​​ന​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്കി​​​യ . ഫാ. ​​​ടെ​​​റി​​​ന്‍ മു​​​ല്ല​​​ക്ക​​​ര, ഫാ. ​​​ഫി​​​ലി​​​പ്പ് പ​​​ന്ത​​​മാ​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 25 ഓ​​​ളം വൈ​​​ദി​​ക​​​ർ സ​​​ഹ​​​കാ​​​ര്‍മ്മി​​​ക​​​രാ​​​യി​​​രു​​​ന്നു.

ഈ​​​സ്റ്റ് ആം​​​ഗ്ലി​​​യ രൂ​​​പ​​​താ​​ധ്യ​​​ക്ഷ​​​ൻ റ​​വ. ഡോ. ​​​അ​​​ല​​​ന്‍ ഹോ​​​പ്‌​​​സ്, തീ​​​ര്‍ഥാ​​ട​​​ന​​​കേ​​​ന്ദ്രം റെ​​​ക്ട​​​ര്‍ മോ​​​ണ്‍. ജോ​​​ണ്‍ അ​​​ര്‍മി​​​റ്റേ​​​ജ് എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ഗ്രേ​​​റ്റ് ബ്രി​​​ട്ട​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി എ​​​ണ്ണാ​​​യി​​​ര​​​ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ൾ തീ​​​ര്‍ഥാ​​​ട​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. വാ​​​ല്‍സിം​​​ഹാ​​​മി​​​ന​​​ടു​​​ത്തു​​​ള്ള സ​​​ഡ്ബ​​​റി​​​യി​​​ലെ ഏ​​​ഴു ക​​​ത്തോ​​​ലി​​​ക്കാ കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ തീ​​​ര്‍ഥാ​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്.അ​​​ടു​​​ത്ത​​​വ​​​ര്‍ഷത്തെ തീർത്ഥാടനം ജൂ​​​ലൈ 15ന് ​​ന​​​ട​​​ക്കും. ഫാ. ​​​ഫി​​​ലി​​​പ്പ് പ​​​ന്ത​​​മാ​​​ക്ക​​ലി​​ന്‍റെ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ള്ള കിം​​​ഗ്‌​​​സ്‌​​​ലി​​​ന്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ ക​​​മ്യൂ​​​ണി​​​റ്റി​​​നേ​​​തൃ​​​ത്വം ന​​​ൽ​​കും.