മാക്രോണിന്‍റെ പിതാമഹൻ ബ്രിട്ടീഷുകാരൻ
Saturday, July 15, 2017 8:16 AM IST
ലണ്ടൻ: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പിതാമഹൻ ബ്രിട്ടീഷുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തൽ. അറവുകാരനായിരുന്ന അദ്ദേഹം രാജ്യത്തിനായി യുദ്ധത്തിലും പങ്കെടുത്തിരുന്നു.

പിന്നീട് ഫ്രഞ്ചുകാരിയെ വിവാഹം കഴിച്ച് ഫ്രാൻസിൽ താമസമാക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ജോർജ് വില്യംസണ്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്.

സോമിലെ യുദ്ധത്തിൽ പങ്കെടുത്തതിന് വില്യംസണിന് മെഡലും ലഭിച്ചിരുന്നുവത്രെ. 1918ലാണ് ഫ്രാൻസിൽ താമസമാക്കിയത്.

ഇമ്മാനുവൽ മാക്രോണിന്‍റെ മുത്തശിയായ ജാക്വലിൻ ഉൾപ്പെടെ മൂന്നു മക്കളായിരുന്നു വില്യംസണിന്. എന്നാൽ, പിൽക്കാലത്ത് അദ്ദേഹം കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ച് ബ്രിട്ടനിലേക്കു മടങ്ങുകയും ചെയ്തിരുന്നു. മാക്രോണിന്‍റെ മുത്തശി ജനിച്ച് ആറു വർഷം കഴിഞ്ഞ് ഭാര്യ സുസേനിൽനിന്ന് വില്യംസണ്‍ വിവാഹമോചനം നേടിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ