ഗംഗയിൽ മാലിന്യമൊഴുക്കിയാൽ 50,000 രൂപ പിഴ
Friday, July 14, 2017 1:04 AM IST
ന്യൂ​ഡ​ൽ​ഹി: ഗം​ഗാ ന​ദി​യു​ടെ തീ​ര​ത്ത് 500 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​രി​ൽനി​ന്ന് 50,000 രൂ​പ പി​ഴ ഈ​ടാ​ക്കാ​ൻ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ്. ഹ​രി​ദ്വാ​ർ മു​ത​ൽയുപിയിലെ ഉ​ന്നാ​വ് വ​രെ​യു​ള്ള ഭാ​ഗ​ത്തു മാ​ലി​ന്യ​ങ്ങ​ളി​ടു​ന്ന​തു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യാ​ണ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ന​ട​പ​ടി. ന​ദി​യു​ടെ തീ​ര​ത്തുനി​ന്നു 100 മീ​റ്റ​ർ ദൂ​രം എ​ല്ലാ​വി​ധ നി​ർ​മാ​ണ​ങ്ങ​ളും നി​രോ​ധി​ച്ച് വി​ക​സ​നം പാ​ടി​ല്ലാ​ത്ത മേ​ഖ​ല​യാ​യും ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ പ്ര​ഖ്യാ​പി​ച്ചു.

ഗം​ഗാ ശു​ചീ​ക​ര​ണ​ത്തി​നാ​യി 7,000 കോ​ടി രൂ​പ​യി​ലേ​റെ ചെ​ല​വ​ഴി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് സ്വ​ത​ന്ത​ർ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ന​ദി​യെ സം​ര​ക്ഷി​ക്കേ​ണ്ട പൂ​ർ​ണ​മാ​യ ചു​മ​ത​ല അ​താ​തു സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ്. ഗം​ഗ​യു​ടെ​യും കൈ​വ​ഴി​ക​ളു​ടെ​യും തീ​ര​ത്ത് മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെക്കു​റി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കാ​നും ട്രൈ​ബ്യൂ​ണ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ടു നി​ർ​ദേ​ശി​ച്ചു.