2018 മുതൽ ജർമനിയിൽ ഡ്രൈവർ ഇല്ലാത്ത ടാക്സി
Thursday, July 13, 2017 7:53 AM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ അടുത്തവർഷം, 2018 മുതൽ ഡ്രൈവർ ഇല്ലാത്ത ടാക്സികൾ വരുന്നു. 125 വർഷത്തെ പഴക്കമുള്ള ജർമനിയിലെ ഏറ്റവും വലിയ ടെക്നോളജി കന്പനിയായ ബോഷും, ലോകത്തെ അതിബൃഹത്തായ ജർമൻ ഓട്ടോമൊബൈൽ കന്പനി മെഴ്സീഡസ് ബെൻസ് കന്പനിയും ഒന്നിച്ചു ചേർന്നാണ് ഈ ഡ്രൈവറില്ലാത്ത ടാക്സി വികസിപ്പിച്ചെടുക്കുന്നത്. ഡ്രൈവറില്ലാത്ത ഈ ടാക്സിയുടെ ടെക്നോളജി ഏതാണ്ട് പൂർത്തിയായതായി ബോഷ് കന്പനിയും, മെഴ്സീഡസ് ബെൻസ് കാർ വിഭാഗവും സ്ഥിരീകരിച്ചു.

അടുത്തവർഷം 2018 ൽ ആരംഭിക്കുന്ന ഈ ഡ്രൈവർ ഇല്ലാത്ത ടാക്സികളുടെ ആദ്യത്തെ കുറെ മാസങ്ങളിൽ ഒരു മുൻകരുതൽ എന്ന നിലയിൽ ഒരു ഡ്രൈവറെയും കസ്റ്റമർക്ക് നൽകും. അതുപോലെ ഈ ഡ്രൈവർ ഇല്ലാത്ത ടാക്സികളുടെ കൂലി ഇപ്പോഴത്തെ ടാക്സികളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. അങ്ങനെ കുറഞ്ഞ ചിലവിൽ ടാക്സി യാത്ര ജർമനിയിൽ സാധ്യമാക്കുമെന്ന് ബോഷ് കന്പനിയും, മെഴ്സീഡസ് ബെൻസ് കാർ വിഭാഗവും പറയുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍