വേൾഡ് മലയാളി കൗണ്‍സിൽ തൈക്കുടം ലൈവ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
Thursday, July 13, 2017 7:52 AM IST
സൂറിച്ച്: വേൾഡ് മലയാളി കൗണ്‍സിൽ സ്വിസ്സ് പ്രൊവിൻസ് കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ നാലിന് നടത്തുന്ന മെഗാ ഷോ തൈക്കുടം ലൈവിന് മാത്രമായി തുടങ്ങിയ വെബ്സൈറ്റ് പ്രസിഡന്‍റ് ജോസ് വള്ളാടിയും പ്രോഗ്രാം കോർഡിനേറ്റർ ടോമി തൊണ്ടാംകുഴിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. www.wmcswissthaikkudamlive.com എന്ന പേരിലാണ് ഈ വെബ്സൈറ്റ് അറിയപ്പെടുന്നത്.

സൂറിച്ചിൽ വച്ചു നടത്തിയ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ വച്ചാണ് വെബ്സൈറ് സ്വിച്ച് ഓണ്‍ കർമ്മം നിർവഹിക്കപ്പെട്ടത്. ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ നേതാക്കളായ ജോബിൻസൻ കൊറ്റത്തിൽ, ജോർജുകുട്ടി നന്പുശേരിൽ, പ്രൊവിൻസ് ഭാരവാഹികളായ ബാബു വേതാനി, ബോസ് മണിയന്പാറയിൽ, ജോഷി പന്നാരകുന്നേൽ, ജോണി ചിറ്റക്കാട്ട്, ജോയ് കൊച്ചാട്ട്, റോസിലി ചാത്തങ്കണ്ടം, ബാബു കാശാംകാട്ടിൽ, ആൽബി ജോസഫ്, സുനിൽ ജോസഫ്, ജോസഫ് പാറുകണ്ണിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ