സാംസംഗ് തലസ്ഥാനം ലണ്ടനിൽ നിന്നും ബർലിനിലേയ്ക്കു പറിച്ചു നടുന്നു
Thursday, July 13, 2017 7:51 AM IST
ബർലിൻ: കൊറിയൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ സാംസംഗിന്‍റെ യൂറോപ്യൻ ആസ്ഥാനം ബർലിനിൽ സ്ഥാപിക്കും. ലണ്ടനിൽ സ്ഥാപിക്കാനുള്ള ശക്തമായ സമ്മർദം അതിജീവിച്ചാണ് തീരുമാനം.

സന്പന്നർക്ക് രസിക്കാനുള്ള ഇടം മാത്രമാണ് ലണ്ടനെന്നും വ്യവസായത്തിനു കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും സാധ്യതകളും ബർലിനിലാണെന്നും അതിനാലാണ് അവിടെ ആസ്ഥാനം ഉറപ്പിക്കുന്നതെന്നും സാംസംഗ് മാനേജിംഗ് ഡയറക്റ്റർ ഫെലിക്സ് പീറ്റേഴ്സന്‍റെ വിശദീകരണം.

ലണ്ടനിൽ ചെലവു വളരെ കൂടുതലാണെന്നും അതിസന്പന്നർക്കു മാത്രം താമസിക്കാൻ കഴിയുന്ന നഗരമായി അതു മാറിക്കഴിഞ്ഞെന്നും പീറ്റേഴ്സണ്‍ പറയുന്നു. ബർലിനിൽ ജീവിതച്ചെലവ് താരതമ്യേന വളരെ കുറവാണെന്നും വിശദീകരണം.

സാംസംഗ് നെക്സ്റ്റ് യൂറോപ്പ് എന്ന പേരിൽ 150 മില്യൻ ഡോളറിന്‍റെ നിക്ഷേപമാണ് കന്പനി നടത്താൻ പോകുന്നത്. ബർലിനിൽ വാടക അടക്കമുള്ള ചെലവുകൾ കുറവായതിനാൽ ഇതു പരമാവധി മുതലാക്കാമെന്നാണ് കന്പനിയുടെ കാഴ്ചപ്പാട്.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ