ഷെയര്‍ടാക്‌സികള്‍ നിരോധിക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു
Monday, July 10, 2017 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ചു​രു​ങ്ങി​യ ചെ​ല​വി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന ഷെ​യ​ർ ടാ​ക്സി സ​ർ​വീ​സു​ക​ൾ നി​രോ​ധി​ക്കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ബ​ർ പൂ​ൾ , ഓ​ല ഷെ​യ​ർ തു​ട​ങ്ങി​യ ടാ​ക്സി സ​ർവീസു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് വി​ല​യിരുത്തൽ.

1988ലെ ​മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ നി​യ​മ​പ്ര​കാ​രം ടാ​ക്സി കന്പനികൾ അ​പ​ച​രി​ത​രാ​യ യാ​ത്ര​ക്കാ​രെ ഒ​രു​മി​ച്ച് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന സ​ർവീസു​ക​ൾ നി​യ​മ​വി​ധേ​യ​മ​ല്ല. എ​ന്നാ​ൽ യൂ​ബ​ർ, ഓ​ല തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വീസു​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന് നി​യ​മസാ​ധു​ത ഇ​ല്ലാ​താ​വു​ന്ന​തോ​ടെ ടാ​ക്സി ക​മ്പ​നി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും മറ്റു മാ​ർ​ഗ​ങ്ങ​ൾ നോക്കേണ്ടി വ​രും.

ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ വ​നി​താ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി പ​രാ​തി​ക​ൾ അടുത്തിടെ വന്നിരുന്നു. നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ടാ​ക്സി സ​ർ​വീ​സു​ക​ൾ​ക്ക് പു​തി​യ ഘ​ട​ന ഉ​ണ്ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് റിപ്പോർട്ട്.