ഓണാഘോഷം 2017 ആദ്യ ടിക്കറ്റ് വില്പന നടത്തി
Friday, June 30, 2017 7:04 AM IST
മെൽബണ്‍: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണം 2017ന്‍റെ ടിക്കറ്റ് വിൽപന 41 വർഷം മുൻപു സംഘടനയുടെ ഫൗണ്ടർ മെന്പർമാരിൽ പ്രമുഖസ്ഥാനീയനായ സി.ജോയ് അങ്കിളിനു , എംഎ വിയുടെ പ്രസിഡന്‍റ് തന്പി ചെമ്മനം ചാക്കോ ജോയിയുടെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപചാരപൂർവ്വം നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ആശംസകൾ അർപ്പിക്കുവാൻ തിരുവല്ലം ഭാസി, അജിത ചിറയിൽ, ഒഐസിസി പ്രസിഡന്‍റ് ജോസഫ് പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി ഫിന്നി മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും , ഈ വർഷത്തെ ടിക്കെറ്റുകളും, ചടങ്ങുകളും പ്രൗഢഗംഭീരമായി നടത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മറ്റു കമ്മിറ്റി അംഗങ്ങളായ മദനൻ, ഗോപകുമാർ , ശശിധരൻ , പ്രതീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .