ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ണ്‍​കു​ട്ടി ഒ​രാ​ഴ്ച തു​ട​ർ​ച്ച​യാ​യി വീ​ട്ടു​ട​മ​യു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യി
Friday, June 30, 2017 12:54 AM IST
ന്യൂ​ഡ​ൽ​ഹി: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​ട​മ​സ്ഥ​ൻ ഒ​രാ​ഴ്ച തു​ട​ർ​ച്ച​യാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ഡ​ൽ​ഹി​യി​ലെ മി​യാ​ൻ​വാ​ലി ന​ഗ​റി​ലാ​ണ് സം​ഭ​വം. മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ പു​റ​ത്തു​പോ​കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു വീ​ട്ടു​ട​മ​യു​ടെ പീ​ഡ​നം. ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടു​ട​മ​യു​ടെ സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്നു പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ എ​ത്തു​ന്പോ​ൾ പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ സ​ഹോ​ദ​ര​ൻ വീ​ട്ടു​ട​മ​യ്ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വീ​ട്ടു​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​ട​മ ഒ​രാ​ഴ്ച​യാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്് പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​ന​ത്തി​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി.