ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു
Tuesday, June 27, 2017 1:13 AM IST
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഓക്ല ഫെയ്സ്-1ലെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു. ഒന്പതു പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. മൂന്നു സ്ത്രീകളും ഒരു കുട്ടിയും പുരുഷനുമാണ് മരിച്ചത്.

ബുധനാഴ്ച വീട്ടിൽ നടക്കുന്ന വിവാഹ നിശ്ച ചടങ്ങിൽ പങ്കെടുക്കുന്നതിനായി നിരവധിപ്പേർ എത്തിയിരുന്നു. ഇവർക്ക് ഭക്ഷണം തയാറാക്കവെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.