സി​ദ്ധ​രാ​മ​യ്യ​യെ ഇ​നി വെ​ള്ളി​ത്തി​ര​യി​ൽ കാ​ണാം
Monday, June 26, 2017 7:17 AM IST
ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​ഭി​ന​യ രം​ഗ​ത്ത് ചു​വ​ടു​വ​യ്ക്കു​ന്നു. ക​വി​ത ല​ങ്കേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ ചി​ത്ര​മാ​യ സ​മ്മ​ർ ഹോ​ളി​ഡേ​യ്സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വേ​ഷ​ത്തി​ൽ ത​ന്നെ​യാ​ണ് സി​ദ്ധ​രാ​മ​യ്യ എ​ത്തു​ന്ന​ത്. പ​ത്തു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള രം​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ 80 ശ​ത​മാ​നം രം​ഗ​ങ്ങ​ളും ചി​ത്രീ​ക​രി​ച്ചു ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടേ​ത​ട​ക്കം ഏ​താ​നും രം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​നി ചി​ത്രീ​ക​രി​ക്കാ​നു​ള്ള​ത്.

ഒ​ക്ടോ​ബ​റി​ൽ ചി​ത്രം തിയേ​റ്റ​റി​ലെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ക്കു​ന്ന​ത്. ക​ന്ന​ഡ​യ്ക്കൊ​പ്പം ഇം​ഗ്ലീ​ഷി​ലും ചി​ത്രം പു​റ​ത്തി​റ​ക്കും. പ്ര​കാ​ശ് രാ​ജ്, സു​മ​ൻ നാ​ഗ​ർ​ക്ക​ർ, ക​വി​ത ല​ങ്കേ​ഷി​ന്‍റെ മ​ക​ൾ ഇ​ഷ, അ​ന​ന്ത​ര​വ​ൾ സ​മ​ർ​ജി​ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തും.

അ​ഭി​ന​യം ത​നി​ക്ക് പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ലെ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. നി​യ​മ​വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കേ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു​വെ​ന്നും അ​ഭി​ന​യം ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​വും സി​നി​മ​ക​ൾ കാ​ണാ​ൻ സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ടെ​ന്നും സി​ദ്ധ​രാ​മ​യ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം മി​നി​സ്ക്രീ​നി​ൽ ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി ന​ട​ൻ ര​മേ​ഷ് അ​ര​വി​ന്ദ് അ​വ​താ​ര​ക​നാ​യ ക​ന്ന​ഡ ടോ​ക് ഷോ​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.