ഡോ. മരിയ പറപ്പിള്ളിക്ക് ഇന്‍റർനാഷണൽ ഇന്നവേഷൻ പുരസ്കാരം
Monday, June 26, 2017 4:32 AM IST
മെൽബണ്‍: ഇന്‍റർനാഷണൽ D2L ഇന്നവേഷൻ അവാർഡിന് (Teaching and Learning) മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളി അർഹയായി. ജൂണ്‍ 21 ന് കാനഡയിലെ ഹാലിഫാക്സിൽ നടന്ന ചടങ്ങിൽ Socitey for Teaching and Learning in Higher Education (STLHE ) പ്രഡിഡന്‍റ് റോബർട്ട് ലാപ്പിൽ നിന്നും അവാർഡ് ഡോ. മരിയ ഏറ്റുവാങ്ങി.

അടുത്ത മാസം ലാസ് വേഗാസിൽ നടക്കുന്ന സമ്മേളനത്തിലും അവാർഡ് ജേതാക്കളെ ആദരിക്കും.

ഡോ. മരിയ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിലെ ടോപ്പിക്കൽ ഗ്രൂപ്പ്, ഫിസിക്സ് എഡ്യൂക്കേഷൻ ഗ്രൂപ്പിന്‍റെ (PEG) അധ്യക്ഷയും Science, Technology, Engineering and Mathematics (STEM) Women Branching Out വിഭാഗത്തിന്‍റെ സ്ഥാപകയും ആണ്.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേൽ അഡ്വ. ജോസഫ് ഏബ്രഹാമിന്‍റെ ഭാര്യയും നോർത്ത് പറവൂർ പരേതനായ പറപ്പിള്ളി ഫ്രാൻസിസിന്‍റെയും റിട്ട. അധ്യാപിക ലീലാമ്മയുടെയും മകളുമാണ് ഡോ. മരിയ.

റിപ്പോർട്ട്: ജോർജ് തോമസ്