ആർകെപുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ അന്തോണീസിന്‍റെ തിരുനാൾ 25 ന്
Saturday, June 24, 2017 8:26 AM IST
ന്യൂഡൽഹി: ആർകെപുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ 25ന് (ഞായർ) ആഘോഷിക്കുന്നു. രാവിലെ 10.30ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. പയസ് മലേക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നേർച്ച വിതരണം, പൊതുയോഗം എന്നിവ നടക്കും.

പ്രസുദേന്തിമാരാകാൻ താത്പര്യമുള്ളവർ കൈക്കാര·ാരുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: 913 624 1312.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്