"ലെറ്റ് ദെം സ്മൈൽ എഗെയിൻ’ സർജിക്കൽ മീറ്റ് നടത്തി
Friday, June 23, 2017 2:23 AM IST
ഹൂസ്റ്റൻ: ഹൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന "ലെറ്റ് ദെം സ്മൈൽ എഗെയിൻ’ എന്ന വളണ്ടിയർ ജീവകാരുണ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള പ്രോംൻപ്റ്റ് റിയൽറ്റി ഓഡിറ്റോറിയത്തിൽ വച്ചു സർജിക്കൽ മിഷൻ അവയർനസ് മീറ്റു നടത്തി. സാമൂഹ്യ പ്രവർത്തകൻ ജോണ്‍ വർഗീസിന്‍റെ നേതൃത്വത്തിൽ ലെറ്റ് ദെം സ്മൈൽ എഗെയിൻ - നിങ്ങൾ ഒന്നു കൂടി പുഞ്ചിരിക്കൂ എന്ന പേരിൽ മുഖത്ത് അംഗവൈകല്യം കൊണ്ട് ഒന്നു ചിരിക്കാൻ പോലും വിമുഖത പ്രദർശിപ്പിക്കുന്ന നിർഭാഗ്യരെ ചികിത്സയും, ശസ്ത്രക്രിയയും വഴി അവരുടെ മുഖത്തെ വൈകല്യങ്ങൾ, വൈകൃതങ്ങൾ മാറ്റാനായി ശ്രമിച്ചു കൊണ്ട ിരിക്കുന്ന ഒരു കൂട്ടം ജീവകാരുണ്യപ്രവർത്തകരുടെ സർജിക്കൽ മീറ്റിംഗും വിശദീകരണ യോഗവുമായിരുന്നു അത്.

||

ജോണ്‍ വർഗീസിന്‍റെ നേതൃത്വത്തിൽ മോൻസി വർഗീസ്, ജിജു കുളങ്ങര, റഹാൻ സിദിക്, എ.കെ. പ്രകാശ് തുടങ്ങിയവർ ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. സർജിക്കൽ മീറ്റ് യോഗത്തിൽ ജോണ്‍ വർഗീസ് അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗണ്‍സിൽ, ഹൂസ്റ്റൻ പ്രൊവിൻസ് പ്രസിഡന്‍റ് എസ്.കെ. ചെറിയാൻ സ്വാഗതപ്രസംഗം നടത്തി. സംഘടനയുടെ പ്രവർത്തനങ്ങളെ പറ്ററി ജോണ്‍ വർഗീസ് വിശദീകരിച്ചു. അടുത്ത മെഡിക്കൽ ക്യാന്പ് തൊടുപുഴയിൽ നടത്തുമെന്നും അറിയിച്ചു. സാംസ്കാരിക പ്രവർത്തകരായ ശശിധരൻ നായർ, ജോർജ് എബ്രഹാം, എ.സി. ജോർജ്, തോമസ് ചെറുകര, പൊന്നുപിള്ള, ജോർജ് കാക്കനാട്ട്, ഫാദർ എബ്രാഹം തോട്ടത്തിൽ, ഫാദർ വില്യം എബ്രാഹം തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ലക്ഷ്മി പീറ്റർ അവതാരിക ആയിരുന്നു. അനേകം സാമൂഹ്യസാംസ്കാരിക പ്രമുഖർ യോഗത്തിൽ സംബന്ധിച്ചിരുന്നു.

റിപ്പോർട്ട്: എ.സി. ജോർജ്