കൊളോണിൽ ഇന്ത്യൻ വാരാഘോഷം വെള്ളിയാഴ്ച ആരംഭിക്കും
Thursday, June 22, 2017 8:08 AM IST
കൊളോണ്‍: കൊളോണ്‍ നഗരസഭയും ഇന്തോ ജർമ്മൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ഒൻപതാമത് ഇൻഡ്യൻ വാരാഘോഷം ജൂണ്‍ 23 ന് (വെള്ളി) ആരംഭിയ്ക്കും.

വൈകുന്നേരം ഏഴിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊളോണ്‍ നഗരസഭാ മേയർ അന്ത്രയാസ് വോൾട്ടർ, രവീഷ് കുമാർ (ജനറൽ കോണ്‍സുൽ, ഇൻഡ്യൻ ജനറൽ കോണ്‍സുലേറ്റ്, ഫ്രാങ്ക്ഫർട്ട്) പ്രഫ.ക്ളൗസ് ഷ്നൈഡർ, റൂത്ത് ഹീപ്പ്, തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയിൽ നിന്നെത്തുന്ന വിവിധ കലാകാര·ാരുടെ പരിപാടികൾക്കു പുറമെ ജർമനിയിലെ വിവിധ ഇൻഡ്യൻ ഡാൻസ് ഗ്രൂപ്പുകളുടെ നൃത്തം, കൊളോണ്‍ കേരള സമാജം സ്പോണ്‍സർ ചെയ്യുന്ന ആർട്ടിസ്റ്റുകളുടെ ക്ലാസിക്കൽ, നാടോടി നൃത്തങ്ങൾ തുടങ്ങിയവ അവതരിപ്പിയ്ക്കപ്പെടും. വൈകുന്നേരം 19.00 മുതൽ 22.00 വരെയാണ് പരിപാടികൾ. ഞമൗലേിെേൃമൗരവഖീലെങേൗലൌാ ഓഡിറ്റോറിയത്തിലാണ് (ഇമലരശഹശലിെേൃമലൈ 7779, 50676, ചലൗാമൃസേ, ഗീലഹി) ഉദ്ഘാടന സായാഹ്നം നടക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമായിരിയ്ക്കും.

കലാസായാഹ്നങ്ങൾ, മ്യൂസിക് ഇവനിംഗ്, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, ഇൻഡ്യൻ സിനിമകളുടെ പ്രദർശനം,ബിസിനസ് ചർച്ചകൾ തുടങ്ങിയ വിവിധയിനം പരിപാടികളാണ് ജൂണ്‍ 23 മുതൽ ജൂലൈ 2 വരെ കൊളോണ്‍ നഗരത്തിലെ വിവിധ വേദികളിൽ അരങ്ങേറുന്നത്.

ഓഡിറ്റോറിയത്തിനോടു ചേർന്നുള്ള ഹാളുകളിൽ വിവിധയിനം കരകൗശല സാധനങ്ങളുടെ വിൽപ്പനസ്റ്റാളുകൾ ഇൻഡ്യൻ ആഹാരപാനീയങ്ങളുടെ സ്റ്റാളുകൾ എന്നിവയ്ക്കു പുറമെ കൊളോണ്‍ കേരള സമാജം ഒരുക്കുന്ന ഇന്ത്യൻ ആഹാരം ഇത്തവണയും ശ്രദ്ധേയമായിരിയ്ക്കും. പരിപാടിയിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി കൊളോണ്‍ കേരള സമാജം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് - 0176 56434579, 0173 2609098, 01774600227.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ