റ്റുവുന്പ സെന്‍റ് മേരീസ് കമ്യൂണിറ്റി സ്വർഗാരോഹണ തിരുനാൾ ആഘോഷിക്കുന്നു
Thursday, June 22, 2017 7:24 AM IST
റ്റുവുന്പ: റ്റുവുന്പ സെന്‍റ് മേരീസ് കമ്യൂണിറ്റി പരി. ദൈവമാതാവിന്‍റെ സ്വർഗാരോഹണ തിരുനാൾ ആഘോഷിക്കുന്നു. ഓഗസ്റ്റ് 20 ഞായർ 3.45ന് ഹോളി നേയ്മ് ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. വൈകിട്ട് 3.45ന് പ്രസുദേന്തിവാഴ്ച, 4.10ന് ഫാ. വർഗീസ് വാവോലി മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും, തുടർന്ന് തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, അഹീം അവതരിപ്പിക്കുന്ന ഗാനമേള, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കും. ചാപ്ലൈൻ ഫാ. തോമസ് അരിക്കുഴിയുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ജോളി കരുമത്തി