ഷോളെ കലാകേന്ദ്രം സൂറിച്ചിൽ ചിത്രകലാ സെമിനാർ നടത്തി
Wednesday, June 21, 2017 6:39 AM IST
സൂറിച്ച്: ഷോളെ ചിത്രകലാ കേന്ദ്രം കുട്ടികൾക്കായി സൂറിച്ചിൽ ചിത്രരചനാ സെമിനാർ നടത്തി. സൂറിച്ചിലെ എഗ്ഗിൽ നടന്ന രണ്ടാമത് ചിത്രകലാ സെമിനാറിൽ കുട്ടികൾ ചിത്രരചനയിൽ പ്രത്യേക പരിശീലനവും വിവിധ മത്സരങ്ങളും നടത്തി. സെമിനാറിനുശേഷം സമ്മാന വിതരണം നടന്നു. രഞ്ജി ഉടുപുഴയിൽ സമ്മാനദാനം നിർവ്വഹിച്ചു. പ്രശസ്ത ചുമർ ചിത്ര കലാകാരനും അധ്യാപകനുമായ ജോണ്‍സണ്‍ പള്ളിക്കുന്നേൽ സെമിനാറിന് നേതൃത്വം നൽകി.

സെമിനാറിലേക്ക് കുട്ടികളെയും മുതിർന്നവരെയും സ്വാഗതം ചെയ്തുകൊണ്ട് ഷോളെ കലാകേന്ദ്രം പ്രതിനിധി ബിനു വാളിപ്ലാക്കൽ സ്വാഗതവും. വിൻസ് ജോസഫ്, പ്രിൻസ് കട്രുകുടിയിൽ ജോമോൻ പത്തുപറയിൽ എന്നിവർ ആശംസയും ജോസ് ഇലഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ