പുതിയ അവകാശിയെ വരവേൽക്കാൻ മൈസൂരു രാജകുടുംബം
Wednesday, June 21, 2017 1:13 AM IST
മൈസൂരു: വോഡയാർ രാജകുടുംബത്തിലേക്ക് പുതിയ അനന്തരാവകാശി എത്തുന്നു. യുവരാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറിനും പത്നി തൃഷിക കുമാരിക്കും കുഞ്ഞുണ്ടാകാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സെപ്റ്റംബറിലോ ഒക്ടോബർ ആദ്യമോ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ അനന്തരാവകാശിയെ സ്വീകരിക്കാൻ ആചാരപരമായ ഒരുക്കങ്ങൾ കൊട്ടാരത്തിൽ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ജൂണിലാണ് യദുവീറിൻറെയും തൃഷികയുടെയും വിവാഹം നടന്നത്. രാജസ്ഥാനിലെ ധൻഗാപുർ രാജകുടുംബാംഗമാണ് തൃഷിക.