യുകെകെസിഎ കണ്‍വൻഷൻ: ക്നാനായ ആവേശം അലതല്ലുന്ന സ്വാഗതസംഘം
Tuesday, June 20, 2017 8:01 AM IST
ചെൽട്ടണ്‍ഹാം: ഇത്തവണത്തെ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് സ്വാഗതഗാനവും നൃത്തവുമായിരിക്കും. പതിവിനു വ്യത്യസ്തമായി ക്നാനായ സമുദായം ആവേശം അലതല്ലുന്ന സ്വാഗതഗാനം മനോഹരമായി സംഗീതസംവിധാനം ചെയ്തിരിക്കുന്നത് സിനിമ,സംഗീത സംവിധായകനായ ഷാന്‍റി ആന്‍റണി അങ്കമാലിയാണ്. ആലാപനം പിറവം വിൽസണനും അഫ്സലും. രചന ലെസ്റ്റർ യുണിറ്റിലെ സുനിൽ ആൽമതടത്തിലാണ്.

നൂറിലധികം ക്നാനായ യുവതി യുവാക്ക·ാർ അണിനിരക്കുന്ന സ്വാഗതനനൃത്തം അതി ബൃഹത്തായ വേദിയിൽ നിറഞ്ഞാടുന്പോൾ പാട്ടിന്‍റെ ചടുതലയും ആവേശവും ഓരോ ക്നാനായക്കാരനും കൈയടി നേടുമെന്ന എന്ന കാര്യത്തിൽ സംശയവുമില്ല. സ്വാഗതനൃത്ത പരിശീലനം ഈമാസം 30, ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ യുകെകെസിഎ ആസ്ഥാനമന്ദിരത്ത് നടത്തപ്പെടും. കലാഭവൻ നൈസാണ് നൃത്താവിഷ്ക്കാരനും പരിശീലിപ്പിക്കുന്നത്.

ജൂലൈ എട്ടിന് ചെൽട്ടണ്‍ഹാമിലെ ജോക്കി ക്ലബിലാണ് ഇത്തവണത്തെ കണ്‍വൻഷൻ നടത്തപ്പെടുന്നത്. സ്വാഗതഗാന നൃത്തത്തിന്‍റെ കോർഡിനേറ്റർ യുകെകെസിഎ വൈസ് പ്രസിഡന്‍റ് ജോസ് വാലച്ചിറയും ട്രഷറർ ബാബു തോട്ടവുമാണ്. യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുറി ചെയർമാനായിട്ടുള്ള കണ്‍വൻഷൻ പ്രവർത്തനങ്ങൾക്ക് സെക്രട്ടറി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ്ജോസ് വാലച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിന്നിൽ കളത്തിൽകോട്ട്, അഡ്വൈസർമാരായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.