എസ്എൻഡിപി ബ്രിജ് വിഹാർ ശാഖാ ഭാരവാഹികൾ
Monday, June 19, 2017 5:15 AM IST
ന്യൂഡൽഹി: എസ്എൻഡിപി ഡൽഹി യൂണിയന്‍റെ കീഴിലുള്ള ബ്രിജ് വിഹാർ ശാഖാ നന്പർ 3558ന്‍റെ വാർഷിക പൊതുയോഗത്തിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്‍റ് കെ.എം. മോഹൻദാസ്, സെക്രട്ടറി എൻ. ശശിധരൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്‍റ് ഓമന ബാബുരാജ്, വനിതാ സംഘം യൂണിറ്റ് സെക്രട്ടറി ജയമ്മ അരവിന്ദാക്ഷൻ എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്.

ബ്രിജ് വിഹാർ സി. ബ്ലോക്കിലെ ആര്യ സമാജ് മന്ദിറിൽ നടന്ന ശാഖയുടെ ഇരുപത്തി നാലാമത് വാർഷിക പൊതുയോഗമാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്. ഗുരുദേവന്‍റെ ഛായാചിത്രത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി ഡൽഹി യൂണിയൻ സെക്രട്ടറി കല്ലറ മനോജ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ദൈവദശകാലാപനത്തോടെ മറ്റു ചടങ്ങുകൾ ആരംഭിച്ചു.

വരണാധികാരിയും യൂണിയൻ കൗണ്‍സിലറുമായ കെ.ജി. സുനിൽ, കേന്ദ്രകമ്മിറ്റി വനിതാ വിഭാഗം പ്രസിഡണ്ട് ഓമനാ മധു, വൈസ് പ്രസിഡണ്ട് നളിനി മോഹനൻ, സെക്രട്ടറി സുമതി ചെല്ലപ്പൻ തുടങ്ങിയവർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം പൊതുയോഗം സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി