നജഫ്ഗഡ് ക്ഷേത്രത്തിൽ വ്യാഴാഴ്ച കാർത്തിക പൊങ്കാല
Monday, June 19, 2017 5:14 AM IST
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ജൂണ്‍ 22നു വ്യാഴാഴ്ച കാർത്തിക പൊങ്കാല.രാവിലെ 5:30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 8:30ന് ശ്രീകോവിലിൽ നിന്നും അഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: പി.എൻ. ഷാജി