ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ സഹായം നൽകി
Sunday, June 18, 2017 11:53 PM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിൻറെ നേതൃത്വത്തിൽ, നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകി. താവരക്കരെ ഗവണ്‍മെൻറ് മോഡൽ സ്കൂൾ, ദൂരവാണിനഗർ ഗവണ്‍മെൻറ് സ്കൂൾ, ബൊമ്മസാന്ദ്ര ഗവണ്‍മെൻറ് എൽപി സ്കൂൾ എന്നിവിടങ്ങളിലെ 600 കുട്ടികൾക്കാണ് ബിഎംഎഫ് വിദ്യാഭ്യാസ സഹായം എത്തിച്ചത്.

പ്രസിഡൻറ് സുമോജ് മാത്യു, വൈസ് പ്രസിഡൻറ് ഷിഹാബ്, ലേഡീസ് വിംഗ് പ്രസിഡൻറ് നളിനി, സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, ജോയിൻറ് സെക്രട്ടറി പ്രജിത്ത് കുമാർ, ട്രഷറർ ബിജുമോൻ, അഡ്വ. ശ്രീകുമാർ നായർ, വിനയദാസ്, സുമേഷ്, റഷീദ്, രതി സുരേഷ് കൃഷ്ണൻ, നിധിൻ ഘോഷ് എന്നിവർ നേതൃത്വം നൽകി.